കർണാടകയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരന്‍ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി
20കാരനായ സഹോദരൻ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു
കർണാടകയിൽ സഹോദരൻ സഹോദരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി
ബെംഗളുരു:കർണാടകയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരന്‍ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി. ചിക്കമംഗളുരു ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. 20കാരനായ സഹോദരൻ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രതിയെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തു.