കേരളം

kerala

ETV Bharat / bharat

'ബ്രഹ്മപുരത്ത്' ഇടപ്പെട്ട് കേന്ദ്രസര്‍ക്കാര്‍: റിപ്പോര്‍ട്ട് നല്‍കാൻ കേരളത്തോട് ആവശ്യപ്പെട്ട് മണ്‍സുഖ് മാണ്ഡവ്യ

ബ്രഹ്മപുരത്തെ പ്ലാന്‍റിലെ തീ പൂര്‍ണമായും കെടാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ വിഷയത്തില്‍ ഇടപെട്ടത്

brahmapuram  brahmapuram fire  ബ്രഹ്മപുരം വിഷപ്പുക  കേരളത്തിന് കേന്ദ്ര നിര്‍ദേശം  കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ  ബ്രഹ്മപുരം  മണ്‍സുഖ് മാണ്ഡവ്യ
മാണ്ഡവ്യ

By

Published : Mar 13, 2023, 11:08 PM IST

ന്യൂഡല്‍ഹി:ബ്രഹ്മപുരം പ്ലാന്‍റിന് തീപിടിച്ച സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കേരള സർക്കാരിന് നിര്‍ദേശം നല്‍കി കേന്ദ്രം. കൊച്ചിയിലെ പൊതുജനാരോഗ്യ നടപടികൾ ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാനത്തിന് പിന്തുണ നൽകുമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ട്വീറ്റിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.

ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാർ, മൻസൂഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകിയിരുന്നു. പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടല്‍. അതേസമയം, സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കരാറുകാരെ വെള്ളപൂശി കൊണ്ടുള്ള മന്ത്രിയുടെ പ്രസ്‌താവന ഇതിനെ തെളിവാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ALSO READ|ബ്രഹ്മപുരം തീപിടിത്തം: ചികിത്സ ഉറപ്പാക്കാൻ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്‍റര്‍ പ്രവര്‍ത്തന സജ്ജമായി

ആളുകള്‍ കൊച്ചി വിട്ടുപോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നിരവധി പേർ ആശുപത്രിയിൽ മറ്റും ചികിത്സയിലാണ്. ഇതിനിടെ കൊച്ചിയിൽ ശ്വാസംമുട്ടൽ കാരണമായി ഒരാൾ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ABOUT THE AUTHOR

...view details