ന്യൂഡല്‍ഹി:സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് (BSNL) മടങ്ങാന്‍ ആഹ്വാനവുമായി ട്വിറ്ററില്‍ ബഹുജന ക്യാമ്പയിനിങ്. #ബോയ്‌ക്കോട്ട് ജിയോ വോഡാ എയര്‍ടെല്‍ (#BoycottJioVodaAirtel) എന്ന ഹാഷ് ടാഗിലാണ് ക്യാമ്പയിന്‍ ശക്തമാകുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ തങ്ങളുടെ നിരക്ക് വലിയ രീതിയില്‍ കൂട്ടിയത്.
ജിയോയാണ് (boycott jio) അവസാനമായി നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. പ്രീപെയ്‌ഡ് റീചാർജുകൾക്ക് 21% വരെയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്നിന് നിലവിൽ വരും. എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ നിരക്കിനേക്കാൾ കുറവാണ് ജിയോയുടെ പുതുക്കിയ നിരക്കുകൾ.
More Read: Jio raises tariffs : നിരക്ക് വർധനയുമായി ജിയോയും ; കൂട്ടുന്നത് 21% വരെ, ഡിസംബർ 1 മുതൽ
എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരുടെ എൻട്രി ലെവൽ പ്ലാൻ 28 ദിവസത്തേക്ക് 99 രൂപയായിരിക്കെ, ജിയോയുടേത് 28 ദിവസത്തേക്ക് 91 രൂപയാണ്. ജിയോഫോൺ പ്ലാൻ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ എന്നിവയുടെ താരിഫ് നിരക്കുകളാണ് കൂട്ടുന്നത്. 19.6% മുതൽ 21.3% വരെയാണ് വർധന. അൺലിമിറ്റഡ് പ്ലാൻ വിഭാഗത്തിൽ 28 ദിവസത്തെ വാലിഡിറ്റിയുള്ള ഏറ്റവും വിലകുറഞ്ഞ പ്ലാനിന്‍റെ നിരക്ക് 129 രൂപയിൽ നിന്ന് 155 രൂപയായി ഉയർത്തി. 84 ദിവസത്തെ സാധുതയുള്ള ഏറ്റവും വിലകുറഞ്ഞ അൺലിമിറ്റഡ് വിഭാഗത്തിന് 329 രൂപയിൽ നിന്നും 395 രൂപയാകും.
More Read: Airtel Raises Tariffs : വിളികള്‍ക്കും പൊള്ളുന്ന വില ; മൊബൈൽ പ്രീപെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ച് എയർടെൽ
20-25 ശതമാനം വരെയാണ് എയര്‍ടെല്‍ താരിഫ് നിരക്കുകൾ കൂട്ടിയത്. പുതുക്കിയ നിരക്കുകൾ നവംബർ 26 മുതൽ പ്രാബല്യത്തിൽ വരും. വോയിസ് പ്ലാനുകൾ, ഡാറ്റ ടോപ്പ്-അപ്പുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രീപെയ്‌ഡ് ഓഫറുകളുടെ താരിഫാണ് വർധിപ്പിച്ചത്. എൻട്രി ലെവൽ വോയിസ് പ്ലാനുകൾക്ക് 25 ശതമാനവും അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 ശതമാനവുമാണ് വർധിക്കുക. താരിഫ് വർധിപ്പിക്കുക വഴി ഇന്ത്യയിൽ 5ജി അവതരിപ്പിക്കാൻ കഴിയുമെന്ന് എയർടെൽ കണക്കാക്കുന്നു.
പുതിയ പ്ലാനുകൾ നിലവിൽ വരുന്നതോടെ 79 രൂപയുടെ നിലവിലെ പ്ലാൻ 99 രൂപയായി വർധിക്കും. 28 ദിവസത്തെ വാലിഡിറ്റി, 50 ശതമാനം അധിക ടോക്ക് ടൈം, 200എംബി ഡാറ്റ, 1പൈസ/സെക്കന്‍റ് വോയിസ് താരിഫ് തുടങ്ങിയ ആനുകൂല്യങ്ങളും പ്ലാനിൽ ലഭിക്കും. അൺലിമിറ്റഡ് പ്ലാനുകളിൽ നിലവിലെ 149 രൂപയുടെ പ്ലാൻ 179 രൂപയാകും. 2498 രൂപയുടെ പ്ലാൻ 2999 രൂപയാകും.