പൂനെ:മഹാരാഷ്‌ട്രയില്‍ കഴുത്തില്‍ തുണി കുരുക്കി കളിച്ച എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. മൊബൈല്‍ ഫോണില്‍ കണ്ട ഹൊറര്‍ സിനിമ അനുകരിച്ച് ആദ്യം കുട്ടി പാവയുടെ കഴുത്തില്‍ കുരുക്കിട്ട് വീടിന്‍റെ മുറിയില്‍ കെട്ടിത്തൂക്കി. പിന്നീട്, അതേ തുണിവച്ച് കഴുത്തിലിട്ട് മുറുക്കിയപ്പോഴാണ് ദാരുണാന്ത്യം.
ഹൊറര്‍ സിനിമ അനുകരിച്ചു: കഴുത്തില്‍ കുരുക്കിട്ട എട്ട് വയസുകാരന് ദാരുണാന്ത്യം - മഹാരാഷ്‌ട്രയില്‍ കഴുത്തില്‍ തുണി കുരുക്കി കളിച്ച എട്ട് വയസുകാരന്‍ മരിച്ചു
മൊബൈല്‍ ഫോണില്‍ കണ്ട ഹൊറര്‍ സിനിമ അനുകരിച്ചാണ് കുട്ടി കഴുത്തില്‍ തുണി കുരുക്കി കളിച്ചത്
സിനിമയെ അനുകരിച്ച് കഴുത്തില്‍ തുണി കുരുക്കി കളിച്ചു; എട്ടുവയസുകാരന് ദാരുണാന്ത്യം
തിങ്കളാഴ്‌ച പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് സംഭവം. അമ്മ ജോലിയിൽ മുഴുകിയിരിക്കവെ ബാലന്‍ മൊബൈല്‍ ഫോണില്‍ സിനിമ കാണുകയുണ്ടായി. തുടര്‍ന്ന്, ചിത്രത്തിലെ ജയില്‍ തടവുകാരെ തൂക്കി കൊല്ലുന്ന രംഗം കുട്ടി അനുകരിയ്‌ക്കുകയായിരുന്നു.
മൃതദേഹത്തിന് സമീപം കിടന്നിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചപ്പോള്‍ മരണത്തിന്‍റെ തൊട്ടുമുന്‍പ് സിനിമ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു. വാക്കാട് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്‌ടര്‍ സത്യവാൻ മാനെയാണ് ഇക്കാര്യം പറഞ്ഞത്.
Last Updated : Jun 1, 2022, 10:04 PM IST