ബെംഗളുരു: അമ്മയ്‌ക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ സ്‌കൂൾ ഹോസ്റ്റൽ വാർഡൻ ഫോൺ നൽകാത്തതിനെ തുടർന്ന് 14കാരൻ ജീവനൊടുക്കി. ബെംഗളുരു ഹോസകോട്ടെ സ്വദേശി പൂർവജ് ആണ് ശനിയാഴ്‌ച രാത്രി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്.
ജന്മദിനത്തിൽ അമ്മയ്‌ക്ക് ആശംസകൾ അറിയിക്കാൻ പൂർവജ് വാർഡനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാർഡൻ ഫോൺ നൽകാൻ കൂട്ടാക്കിയില്ല. കൂടാതെ, കുട്ടിയുടെ വീട്ടുകാർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും വാർഡൻ കുട്ടിയെ സംസാരിക്കാൻ അനുവദിച്ചില്ല.