കേരളം

kerala

ETV Bharat / bharat

അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ്: നിതു ഗംഗാസ് മനസ്‌ തുറക്കുന്നു - നിതു ഗംഗാസ് ബോക്‌സർ

സ്ട്രാൻഡ്‌ജ ടൂർണമെന്‍റിൽ 48 കിലോഗ്രാം വിഭാഗത്തിലാണ് ഹരിയാന സ്വദേശിയായ നിതു ഗംഗാസ് സ്വർണമെഡൽ സ്വന്തമാക്കിയത്

Boxer Nitu Ghanghas eyes World Championships medal  Nitu Ghanghas eyes World Championships medal  Nitu Ghanghas Strandja gold medal winner  Nitu Ghanghas boxer  സ്ട്രാൻഡ്‌ജ ടൂർണമെന്‍റിലെ സ്വർണമെഡൽ ജേതാവി നിതു ഗംഗാസ് മനസ്‌ തുറക്കുന്നു  നിതു ഗംഗാസ് ബോക്‌സർ  സ്ട്രാൻഡ്‌ജ ബോക്‌സിങ് ടൂർണമെന്‍റിൽ നിതു ഗംഗാസിന് സ്വർണം
അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ്; സ്ട്രാൻഡ്‌ജ ടൂർണമെന്‍റിലെ സ്വർണമെഡൽ ജേതാവി നിതു ഗംഗാസ് മനസ്‌ തുറക്കുന്നു

By

Published : Mar 4, 2022, 4:22 PM IST

ന്യൂഡൽഹി:സോഫിയയിൽ നടന്ന വിഖ്യാതമായ സ്ട്രാൻഡ്‌ജ ടൂർണമെന്‍റിൽ സ്വർണമെഡൽ നേടി രാജ്യത്തിന്‍റെ യശസ് ഉയർത്തിയിരിക്കുകയാണ് യുവ ഇന്ത്യൻ ബോക്‌സർ നിതു ഗംഗാസ്. 48 കിലോഗ്രാം വിഭാഗത്തിലാണ് ഹരിയാന സ്വദേശിയായ 21കാരി നിതു ഗംഗാസ് സ്വർണമെഡൽ സ്വന്തമാക്കിയത്. സ്വർണമെഡൽ നേട്ടത്തിന് പിന്നാലെ മെയ്‌ മാസത്തിൽ നടക്കുന്ന ബോക്‌സിങ് ലോക ചാമ്പ്യൻഷിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.

സ്ട്രാൻഡ്‌ജ പോലുള്ള വിഖ്യാത ബോക്‌സിങ് ടൂർണമെന്‍റിൽ രാജ്യത്തിനായി സ്വർണം നേടാനായതിൽ എനിക്ക് അഭിമാനമുണ്ട്. ഇനി ഈവർഷം തന്നെ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിശീലകർക്കൊപ്പം എന്‍റെ ശക്‌തിയും ദൗർബല്യവും കണ്ടെത്തി മികച്ച പ്രകടനം നടത്തി ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടാനാകുമെന്നാണ് പ്രതീക്ഷ, നിതു പറഞ്ഞു.

2016-ൽ റോഹ്തക്കിലെ സായ് നാഷണൽ ബോക്സിങ് അക്കാദമിയിലേക്ക് എത്തിപ്പെട്ടതാണ് എന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ പിന്തുണ എനിക്ക് അവിടുന്ന് ലഭിച്ചു. എനിക്കുണ്ടായിരുന്ന ഗുരുതരമായ പരിക്ക് അവിടെ വെച്ച് കണ്ടെത്തുകയും, മികച്ച ചികിൽസ നൽകി അത് പരിഹരിക്കുകയും ചെയ്തു. എല്ലാവരുടേയും കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് എനിക്ക് ലഭിച്ച സ്വർണ മെഡൽ.

ALSO READ:100-ാം ടെസ്റ്റില്‍ ചരിത്രം കുറിച്ച് കോലി, 8000 റൺ ക്ലബിൽ

ലോക ചാമ്പ്യൻഷിപ്പിന് ശേഷം കോമണ്‍വെൽത്ത് ഗെയിംസിൽ രാജ്യത്തിനായി പങ്കെടുക്കണമെന്നാണ് എന്‍റെ ആഗ്രഹം. സെലക്‌ഷൻ ട്രയൽസിൽ മേരി കോമിനെപ്പോലുള്ള ഇതിഹാസങ്ങളോടൊപ്പം കൊമ്പുകോർക്കാൻ എനിക്ക് അവസരം ലഭിച്ചേക്കാം. അങ്ങനെ ഒരവസരം ലഭിച്ചാൽ അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അവിടെ എന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ശ്രമിക്കും, നിതു ഗംഗാസ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details