കേരളം

kerala

ETV Bharat / bharat

ശ്രീദേവിയുടെ അപൂര്‍വ ചിത്രവുമായി ബോണി കപൂര്‍; ഫോട്ടോ പുറത്തുവിട്ടത് 27-ാം വിവാഹ വാർഷികത്തിൽ

1996 ജൂൺ രണ്ടിനായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്‍റേയും വിവാഹം

Boney Kapoor shares unseen picture with late wife  Boney Kapoor shares unseen picture  Boney Kapoor  Sridevi  ശ്രീദേവിയുടെ അപൂര്‍വ ചിത്രവുമായി ബോണി കപൂര്‍  ബോണി കപൂര്‍  ശ്രീദേവി  ശ്രീദേവിക്കൊപ്പമുള്ള ഒരു പഴയ ചിത്രം  ശ്രീദേവിയെ അനുസ്‌മരിച്ച് ബോണി കപൂര്‍  ജാൻവി കപൂറും സഹോദരി ഖുഷി കപൂറും  ജാൻവി കപൂര്‍  ഖുഷി കപൂര്‍
27-ാം വിവാഹ വാർഷികത്തിൽ ശ്രീദേവിയുടെ അപൂര്‍വ ചിത്രവുമായി ബോണി കപൂര്‍

By

Published : Jun 2, 2023, 5:51 PM IST

ശ്രീദേവിയുടെ അപൂര്‍വ ചിത്രം പങ്കുവച്ച് ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. 27-ാം വിവാഹ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഇരുവരും ഒന്നിച്ചുള്ള അപൂര്‍വ ചിത്രവുമായി ബോണി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും ബോണി കപൂര്‍ പങ്കുവച്ചു.

'1996 ജൂൺ രണ്ടിന് ഞങ്ങൾ ഷിർഡിയിൽ വച്ച് വിവാഹിതരായി, ഇന്ന് ഞങ്ങൾ 27 വര്‍ഷം പൂര്‍ത്തിയാക്കി.' - ഇപ്രകാരമാണ് ബോണി കപൂര്‍ കുറിച്ചത്. ഒരു ബോട്ടിലിരുന്ന് പോസ്‌ ചെയ്യുന്ന താര ദമ്പതികളെയാണ് ചിത്രത്തില്‍ കാണാനാവുക.

ക്ഷേത്രപരിസരത്ത് ഇരുവരും ഒന്നിച്ചിരിക്കുന്ന മറ്റൊരു ചിത്രവും ബോണി കപൂര്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങൾ ഞങ്ങളുടെ ദാമ്പത്യത്തിന്‍റെ 27 വർഷം പൂർത്തിയാക്കുന്നു' - എന്ന അടിക്കുറിപ്പോട് കൂടിയുള്ളതായിരുന്നു ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി.

ചിത്രത്തില്‍ ഇരുവരും പരമ്പരാഗത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പിങ്ക് നിറമുള്ള സാരിയാണ് ശ്രീദേവി ധരിച്ചിരിക്കുന്നത്. അതേസമയം വെള്ള ധോത്തിയും ഷാളുമാണ് ചിത്രത്തില്‍ ബോണി കപൂര്‍ ധരിച്ചിരിക്കുന്നത്.

ചിത്രം പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി നിരവധി ആരാധകര്‍ കമന്‍റ്‌ ബോക്‌സ് നിറച്ചു. നിരവധി കമന്‍റുകളും ആരാധകര്‍ കുറിച്ചു. 'അവര്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്' - ഒരു ആരാധകൻ കുറിച്ചു. ശരിക്കും ദൈവം നൽകിയ സമ്മാനമായിരുന്നു അവര്‍' - മറ്റൊരു ആരാധകന്‍ കുറിച്ചു. 2018 ഫെബ്രുവരി 24ന് ദുബൈയിൽ വച്ചായിരുന്നു ശ്രീദേവി അന്തരിച്ചത്.

Also Read:'ദി ലൈഫ് ഓഫ് എ ലെജന്‍ഡ്' ; ശ്രീദേവിയുടെ ജീവചരിത്രം ഒരുങ്ങുന്നു ; പ്രഖ്യാപിച്ച് ബോണി കപൂര്‍

അച്ഛന് പിന്നാലെ മക്കളും പോസ്‌റ്റുമായി ഇന്‍സ്‌റ്റഗ്രാമിലെത്തി. മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ബോളിവുഡ് താരം ജാൻവി കപൂറും സഹോദരി ഖുഷി കപൂറും അച്ഛനമ്മമാരുടെ ചിത്രം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയാക്കി. ബോണി കപൂര്‍ പങ്കുവച്ച ചിത്രമാണ് ജാന്‍വിയും ഖുഷിയും ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്.

ശ്രീ അമ്മ യംഗര്‍ അയ്യപ്പൻ എന്ന പേരില്‍ 1963ലാണ് ശ്രീദേവിയുടെ ജനനം. ചാന്ദ്‌നി, ലംഹെ, മിസ്‌റ്റർ ഇന്ത്യ, ചാൽബാസ്, നാഗിന, സദ്‌മ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലെ ഐതിഹാസിക കഥാപാത്രങ്ങളിലൂടെ പ്രശസ്‌തയാണ് താരം. ബോളിവുഡ് കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മികച്ച പ്രകടനം കാഴ്‌ചവച്ച് വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

പദ്‌മശ്രീ പുരസ്‌കാര ജേതാവ് കൂടിയായ ശ്രീദേവി. 'മോം' ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാർഡും ശ്രീദേവിക്ക് ലഭിച്ചിരുന്നു. അതേസമയം അടുത്തിടെ പുറത്തിറങ്ങിയ 'തൂ ജൂട്ടി മേം മക്കാര്‍' എന്ന സിനിമയില്‍ ബോണി കപൂര്‍ അഭിനയിച്ചിരുന്നു. രൺബീർ കപൂർ, ശ്രദ്ധ കപൂർ, ഡിംപിൾ കപാഡിയ എന്നിവർക്കൊപ്പമുള്ള റൊമാന്‍റിക് കോമഡി ചിത്രമായിരുന്നു 'തൂ ജൂട്ടി മേം മക്കാര്‍'. 'മൈദാൻ' ആണ് അദ്ദേഹം അടുത്തതായി നിര്‍മാണം ചെയ്യുന്ന പുതിയ പ്രോജക്‌ട്.

അജയ് ദേവ്ഗണിന്‍റെ സ്പോർട്‌സ്‌ ബയോപിക് ചിത്രമാണ് 'മൈദാൻ'. പ്രശസ്‌ത ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായ സയ്യിദ് അബ്‌ദുൾ റഹീമിന്‍റെ വേഷമാണ് ചിത്രത്തില്‍ അജയ് ദേവ്‌ഗണ്‍ അവതരിപ്പിക്കുന്നത്. പ്രിയാമണി, ഗജരാജ് റാവു, ബംഗാളി നടൻ രുദ്രാനിൽ ഘോഷ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. ജൂൺ 23നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Also Read:പ്രിയതമയുടെ ഓര്‍മയില്‍...; ശ്രീദേവിയെ ആദ്യമായി കണ്ടത് മുതല്‍ അവസാനം നിമിഷം വരെയുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ബോണി കപൂര്‍

ABOUT THE AUTHOR

...view details