കേരളം

kerala

ETV Bharat / bharat

വീണ്ടും ബോംബ് ഭീഷണി; ഇത്തവണ വിജയപുര ഗോല്‍ ഗുംബസ് മ്യൂസിയത്തില്‍

Gol Gumbaz museum bomb threat: സംസ്ഥാനത്ത് വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ നിത്യസംഭവം. ഭീകര സംഘടനകളുടെ പേരിലെത്തുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാകാതെ അധികൃതര്‍.

Gol Gumbaz Museum  fake bomb message  ഗോല്‍ഗുമ്പാസ് മ്യൂസിയം  വ്യാജ ഭീഷണി ഇമെയില്‍
Fake bomb message to Vijayapura Gol Gumbaz Museum

By ETV Bharat Kerala Team

Published : Jan 6, 2024, 2:25 PM IST

വിജയപുര : ബെംഗളുരുവിലെ സര്‍ എം വിശ്വേശ്വരയ്യ മ്യൂസിയത്തിലെ വ്യാജ ബോംബ് ഭീഷണിക്ക് പിന്നാലെ വിജയപുരയിലെ വിശ്വപ്രശസ്‌ത ഗോല്‍ ഗുംബസ് മ്യൂസിയത്തിനും ഭീഷണി. പുരാവസ്‌തു വകുപ്പിനാണ് വ്യാജ ഭീഷണി ഇ മെയിലായി ലഭിച്ചത് (Gol Gumbaz museum bomb threat)

മ്യൂസിയത്തിന്‍റെ പല ഭാഗങ്ങളിലായി ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഭീകരസംഘടനയുടെ പേരിലുള്ള ഭീഷണി സന്ദേശമാണ് ലഭിച്ചത്. ഇ മെയില്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരം അറിയിച്ചു. രാത്രി ഏറെ വൈകിയും ബോംബ് നിര്‍വീര്യമാക്കല്‍ സംഘം സ്ഥലത്ത് പരിശോധന നടത്തി.

പക്ഷേ സംശയാസ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇത് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചു. ഭീകര സംഘടനയുടെ പേരിലുള്ള ഇ മെയിലിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.

വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ വന്‍തോതില്‍ വന്ന് പോകുന്ന സ്ഥലമാണ് ഗോല്‍ ഗുംബസ് മ്യൂസിയം. സന്ദേശത്തിന്‍റെ പേരില്‍ കുറച്ച് സമയം പ്രദേശത്തെ ആകാംക്ഷയുടെ മുള്‍മുനയിലാക്കി (fake email message). പതിവുപോലെ രാവിലെ ഒന്‍പത് മണിക്ക് ഓഫിസിലെത്തി ഇമെയില്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ സന്ദേശം കണ്ട് ഞെട്ടി. സംഭവം പൊലീസിനെ അറിയിച്ചതോടെ ഡോഗ് സ്ക്വാഡും ബോംബ് നിര്‍വീര്യമാക്കല്‍ സംഘവും അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

Also Read: സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം; ആളെ തിരിച്ചറിഞ്ഞു

അതേസമയം ബെംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സര്‍ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ മ്യൂസിയത്തില്‍ ബോംബുണ്ടെന്നായിരുന്നു ഇ മെയിലില്‍ ഇന്നലെ (ജനുവരി 5) ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സന്ദേശം ലഭിച്ചതോടെ മേഖലയില്‍ അല്‍പനേരം ആശങ്ക ഉണ്ടായി.

വിദ്യാഭ്യാസ വിനോദ സഞ്ചാര കേന്ദ്രവും മികച്ച മ്യൂസിയങ്ങളില്‍ ഒന്നുമായ വിശ്വേശ്വരയ്യ മ്യൂസിയം (Bengaluru Sir Mokshagundam Visvesvaraya Museum) കസ്‌തൂര്‍ബ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മ്യൂസിയത്തില്‍ എത്തിയ ജീവനക്കാര്‍ ഔദ്യോഗിക മെയില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഭീഷണി സന്ദേശം കണ്ടത്. തീവ്രവാദികള്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു മെയില്‍.

Morgue999lol എന്ന ഇ മെയില്‍ ഐഡിയില്‍ നിന്നാണ് വിശ്വേശ്വരയ്യ മ്യൂസിയത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 'മ്യൂസിയത്തിനുള്ളില്‍ വിവിധ സ്‌ഫോടക വസ്‌തുക്കള്‍ സ്ഥാപിച്ചിട്ടുണ്ട്. നാളെ രാവിലെ സ്‌ഫോടനം നടത്തും. നിരവധി പേര്‍ മരിക്കും. ടെററിസ്റ്റ് 111 എന്ന സംഘടനയില്‍ പെട്ടവരാണ് ഞങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഞങ്ങളുടെ സംഘത്തിന്‍റെ പേര് നല്‍കുക' -ഇങ്ങനെയായിരുന്നു സന്ദേശം.

മെയില്‍ പരിശോധിച്ച ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പ്രദേശത്ത് എത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്താനായില്ല. പിന്നാലെ വ്യാജ ഭീഷണി സന്ദേശമാണെന്ന് തിരിച്ചറിയുകയായിരുന്നു.

Also Read: ബോംബ് ഭീഷണി: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക്

ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം 15 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ഇ മെയില്‍ വഴിയായിരുന്നു സന്ദേശം എത്തിയത്. ഇതും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details