തിരുവനന്തപുരം :കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്‍റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. കേരള സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസിലാണ് മൃതദേഹം ജാർഖണ്ഡിലേയ്ക്ക് കൊണ്ടുപോയത്. ആംബുലൻസിന്‍റെ ചെലവ് കേരള സർക്കാരാണ് വഹിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ല കലക്‌ടർ നവജ്യോത് ഖോസ ഐഎഎസ്, ലേബർ കമ്മിഷണർ ഡോ. എസ്. ചിത്ര ഐഎഎസ്, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മന്ത്രിക്കൊപ്പമെത്തി മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.