ഉത്തർ ദിനാജ്‌പൂർ: പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്‌പൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് കാറിന്‍റെ ടയറുകൾ കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. പെൺകുട്ടിയുടെ കൊലപാതകത്തിൽ കുറ്റവാളികളെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.
കൗമാരക്കാരിയുടെ മൃതദേഹം കുളത്തിൽ; ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതെന്ന് കുടുംബം, പ്രദേശത്ത് പ്രതിഷേധം - rape and murder
പശ്ചിമ ബംഗാളിൽ വിദ്യാർഥിയുടെ മൃതദേഹം കുളത്തിൽ നിന്ന് കിട്ടിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം
സ്ഥിതിഗതികൾ വിലയിരുത്താൻ സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം കേസിൽ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ശേഷം വീട്ടിൽ നിന്ന് പോയ വിദ്യാർഥിനിയെ കാണാതാകുകയായിരുന്നു. കുടുംബാംഗങ്ങൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് പ്രദേശവാസി പെൺകുട്ടിയുടെ മുതദേഹം പ്രദേശത്തെ കുളത്തിൽ നിന്ന് കണ്ടെത്തിയത്.
പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റേയും നാട്ടുകാരുടേയും ആരോപണം. കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യത്തിൽ മൃതശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഇത് പിന്നീട് സംഘർഷാവസ്ഥയ്‌ക്ക് കാരണമായി. സംസ്ഥാന സർക്കാരിന്‍റെ നിഷ്‌ക്രിയത്വം കാരണം അക്രമികൾക്ക് ഇളവ് ലഭിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്‌തു.