പട്‌ന: ബിഹാറിലെ ശരൺ ജില്ലയിൽ ഗംഗാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. അമിതഭാരവും ശക്തമായ കൊടുങ്കാറ്റുമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം; ആളപായമില്ല - ബിഹാർ ബോട്ടപകടം
ഡോറിഗഞ്ചിലെ മെഹ്‌റോളി ഘട്ടിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ബിഹാർ ബോട്ടപകടം
Also Read:ലോക്ക്ഡൗൺ ജൂണ്‍ 21 വരെ നീട്ടി മേഘാലയ സർക്കാർ
അപകടമുണ്ടായ ഉടനെ തന്നെ ബോട്ടിലുണ്ടായിരുന്നവരെ അടുത്തുള്ള ബോട്ടിൽ നിന്നുള്ളവർ രക്ഷപ്പെടുത്തി. ബോട്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചപ്ര ജില്ലയിലെ ഡോറിഗഞ്ച് ഘട്ടിനടുത്താണ് അപകടമുണ്ടായത്. ഡോറിഗഞ്ചിലെ മെഹ്‌റോളി ഘട്ടിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.