മുംബൈയിൽ 2749 പേർക്ക് കൂടി കൊവിഡ്; 1305 കെട്ടിടങ്ങൾ അടച്ചിട്ടു
നിലവിൽ സംസ്ഥാനത്ത് 44,765കൊവിഡ് രോഗികളാണുള്ളത്
മുംബൈയിൽ 2749 പേർക്ക് കൂടി കൊവിഡ്; 1305 കെട്ടിടങ്ങൾ അടച്ചു
മുംബൈ:മുംബൈയിൽ 2749 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ 1305 കെട്ടിടങ്ങൾ അടച്ചു. അതേ സമയം മഹാരാഷ്‌ട്രയിൽ ആകെ 6,112 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 20,87,632 ആയി ഉയർന്നു. അതോടൊപ്പം സംസ്ഥാനത്ത് 2,159 പേർ രോഗമുക്തി നേടുകയും 44 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 44,765കൊവിഡ് രോഗികളാണുള്ളത്.