മുംബൈ മുനിസിപ്പൽ കോർപറേഷന്‍ പരിധിയിലുള്ള പകുതി കുട്ടികളിലും കൊവിഡ് ആന്‍റിബോഡി സാന്നിധ്യം. കോർപറേഷൻ കുട്ടികളിൽ നടത്തിയ സെറോ- സർവേയിലാണ് 51.18 ശതമാനം കുട്ടികളിലും കൊവിഡ് ആന്‍റിബോഡിയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഒന്ന് മുതൽ 18 വയസുവരെയുള്ള 2,176 പേരുടെ രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.
Also Read:Covid 19 Second Wave : ബംഗാളില്‍ നിയന്ത്രണങ്ങള്‍ ജൂലൈ 15 വരെ നീട്ടി
ഏപ്രിൽ ഒന്ന് മുതൽ ജൂണ്‍ 12 വരെയാണ് പരിശോധന നടത്തിയത്. 10 മുതൽ 14 വരെ പ്രായമുള്ളവരിലാണ് കൂടുതലായും ആന്‍റിബോഡി കണ്ടെത്തിയത്. ഈ വിഭാഗത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 53.43 ശതമാനം ആണ്.
ഒന്ന് മുതൽ നാലുവരെയുള്ള പ്രായക്കാരിൽ 51.04 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 10 മുതൽ 14 വയസുവരെ ഉള്ളവരിലാണ് പോസിറ്റിവിറ്റി നിരക്ക്(47.33%) ഏറ്റവും കുറവ്.