കേരളം

kerala

ETV Bharat / bharat

കെമിക്കല്‍ പ്ലാന്‍റില്‍ സ്ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു - നരേന്ദ്ര മോദി

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും

Blast at chemical plant in Gujarat's Dahej kills six workers  കമ്പനിയില്‍ തീ പിടുത്തം  ഓര്‍ഗാനിക് കമ്പനി  സ്ഫോടനം  നരേന്ദ്ര മോദി  ആറ് പേര്‍ക്ക് പരിക്ക്
കെമിക്കല്‍ പ്ലാന്‍റില്‍ സ്ഫോടനം

By

Published : Apr 12, 2022, 7:40 AM IST

ബറൂച്ച് (ഗുജറാത്ത്): ഗുജറാത്തിലെ ദഹേജ് ഓര്‍ഗാനിക് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച പുലര്‍ച്ചെ 3 മണിക്കാണ് സംഭവം.

ഇതേ തുടര്‍ന്ന് തെട്ടടുത്തുള്ള ഓം ഓര്‍ഗാനിക് കമ്പനിയിലും തീപിടിത്തമുണ്ടായി. പെട്ടിതെറിച്ച റിയാക്‌ടറിന് സമീപം ജോലി ചെയ്യുകയായിരുന്ന ആറ് പേരാണ് അപകടത്തില്‍ പെട്ടതെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചെന്നും പൊലിസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു. അഗ്നിശമന സേനയുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രക്ഷാ പ്രവര്‍ത്തനം പുലര്‍ച്ച വരെ നീണ്ടു.

സംഭവത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

also read:ഡൽഹിയിലെ ഗോകുൽപുരിയിൽ വൻ തീപിടിത്തം: ഏഴ്‌ മരണം

ABOUT THE AUTHOR

...view details