മുംബൈ: സംസ്ഥാനത്ത് 7998 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നും 729 പേർ മരിച്ചെന്നും ആരോഗ്യ വകുപ്പ്. 4398 പേർ നിലവിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. നാഗ്പൂരിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യ ആശുപത്രികളിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള നിരക്ക് സംസ്ഥാന സർക്കാർ അടുത്തിടെ നിശ്ചയിച്ചിരുന്നു.
ബ്ലാക്ക് ഫംഗസ് : മഹാരാഷ്ട്രയിൽ 7998 കേസുകൾ, മരിച്ചത് 729 പേര്‍ - ആംഫോട്ടെറിസിൻ-ബി
729 പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചെന്ന് ആരോഗ്യ വകുപ്പ്.
ബ്ലാക്ക് ഫംഗസ്; മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത് 7998 കേസുകൾ
Also Read: ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 28 കോടി പിന്നിട്ടു
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ആംഫോട്ടെറിസിൻ-ബി യുടെ ലഭ്യത വർധിച്ചിപ്പിച്ചിട്ടുണ്ടെന്നും അഞ്ച് അധിക മരുന്ന് നിർമാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.