കേരളം

kerala

ETV Bharat / bharat

ബ്ലാക്ക് ഫംഗസ് : 3,21,100 വയല്‍ ആംഫോട്ടെറിസിൻ-ബി ലഭ്യമാക്കി കേന്ദ്രം

നിലവിലെ ആവശ്യം പരിഗണിച്ച് ലിപ്പോസോമലും കൺവെൻഷണൽ ആംഫോട്ടെറിസിൻ-ബി മരുന്നുകളും കൂടുതൽ നിർമിക്കാനും ഇറക്കുമതി ചെയ്യാനുമുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് മൻസുഖ് മണ്ഡാവിയ .

Black fungus: Centre allocates 3  100 vials of Liposomal Amphotericin-B to states from June 1  black fungus  centre allocates amphotericin  Mansukh Mandaviya  ബ്ലാക്ക് ഫംഗസ്  ആംഫോട്ടെറിസിൻ-ബി  liposomal
ബ്ലാക്ക് ഫംഗസ്: സംസ്ഥാനങ്ങൾക്ക് 3,21,100 വൈയിൽ ആംഫോട്ടെറിസിൻ-ബി എത്തിച്ച് കേന്ദ്രം

By

Published : Jun 9, 2021, 9:02 PM IST

ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് പ്രതിരോധത്തിന് ആംഫോട്ടെറിസിൻ-ബി മരുന്നുകൾ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ 3,21,100 വയല്‍ മരുന്നാണ് കേന്ദ്രം വിതരണം ചെയ്‌തത്.

Also Read:കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് നരേന്ദ്ര സിംഗ് തോമർ

കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ആവശ്യം പരിഗണിച്ച് ലിപ്പോസോമലും കൺവെൻഷണൽ ആംഫോട്ടെറിസിൻ-ബി മരുന്നുകളും കൂടുതൽ നിർമിക്കാനും ഇറക്കുമതി ചെയ്യാനുമുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും മന്ത്രി അറിയിച്ചു.

ബ്ലാക്ക് ഫംഗസ് അല്ലെങ്കിൽ മ്യൂക്കോമൈക്കോസിസ് ചികിത്സയ്‌ക്ക് ലിപ്പോസോമൽ, ആംഫോട്ടെറിസിൻ ബി മരുന്നുകളുടെ ഉത്പാദനം വർധിപ്പിക്കാൻ മെയ് 27 ന് കേന്ദ്ര സർക്കാർ അഞ്ച് കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.

ABOUT THE AUTHOR

...view details