കേരളം

kerala

ETV Bharat / bharat

നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി ദേശീയ അധ്യക്ഷന്‍റെ വസതിയില്‍ പ്രത്യേക യോഗം

യോഗത്തില്‍ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും പങ്കെടുക്കുന്നു. യോഗം ബിജെപി സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് അന്തിമ രൂപമുണ്ടാക്കാനെന്ന് സൂചന

ബിജെപി യോഗം  ബിജെപി ദേശീയ അധ്യക്ഷന്‍റെ വസതിയില്‍ യോഗം  നിയമസഭ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  പ്രത്യേക യോഗം  സ്ഥാനാര്‍ഥി പട്ടിക  ഡല്‍ഹിയില്‍ ബിജെപി നേതാക്കളുടെ .ോഗം  bjp meeting  kerala election 2021  bjp president  bjp candidate list
നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി ദേശീയ അധ്യക്ഷന്‍റെ വസതിയില്‍ പ്രത്യേക യോഗം

By

Published : Mar 13, 2021, 1:30 PM IST

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ പ്രധാന നേതാക്കളുടെ പ്രത്യേക യോഗം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക രൂപീകരിക്കാനാണ് യോഗമെന്നാണ് സൂചന.

കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജിതേന്ദ്ര സിംഗ്‌, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാല്‍, പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ മുകുള്‍ റോയി, സുവേന്ദു അധികാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞു. അടുത്ത മൂന്ന്‌ ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്ന് ദിലീപ്‌ ഘോഷ്‌ പറഞ്ഞു. ജനങ്ങള്‍ മമത ബാനര്‍ജിയുടെ പതനത്തിന് തയ്യാറാണെന്നും ദിലീഷ്‌ ഘോഷ്‌ പറഞ്ഞു. രാവിലെ ആരംഭിച്ച യോഗം പുരോഗമിക്കുകയാണ്.

കേരളം, തമിഴ്‌നാട്‌, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ മൂന്ന് ഘട്ടമായും ബംഗാളില്‍ എട്ട് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ്‌ രണ്ടിനാണ് വോട്ടെണ്ണല്‍.

ABOUT THE AUTHOR

...view details