ലഖ്‌നൗ : ഉത്തർ പ്രദേശിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളും തൂത്തുവാരി ഭാരതീയ ജനത പാർട്ടി. 2017 ൽ 14 സീറ്റിൽ വിജയിച്ച ബിജെപി ഇത്തവണ പുതുതായി രൂപീകരിച്ച ഷാജഹാൻപൂർ മുനിസിപ്പൽ കോർപ്പറേഷനുൾപ്പടെ 17 സീറ്റുകളും സ്വന്തമാക്കി. ഇതിന് പുറമെ നഗര പാലിക പരിഷത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും സമാജ് വാദി പാർട്ടി ഉൾപ്പടെയുള്ള പ്രതിപക്ഷ നിരയെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ വിജയം.
ഉത്തർ പ്രദേശിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ്: 17 സീറ്റുകളും പിടിച്ചെടുത്ത് ബിജെപി - uttar pradesh news
ഉത്തർ പ്രദേശിൽ 17 മുനിസിപ്പൽ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ബിജെപിയ്‌ക്ക് വിജയം
600 വാർഡുകളുള്ള 90 കോർപ്പറേഷനുകളിലെ 17 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇന്ന് പുറത്ത് വന്നത്. അതേസമയം കൂടെ നിന്ന എല്ലാ വോട്ടർമാർക്കും നന്ദിയുണ്ടെന്നും ഉത്തർ പ്രദേശ് സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിനും സുരക്ഷയ്‌ക്കുമായി തുടർന്നും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഷാജഹാൻപൂരിന്‍റെ ആദ്യ മേയറായി ബിജെപിയുടെ അർച്ചന വർമ തെരഞ്ഞെടുക്കപ്പെട്ടു.
17 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 14 സീറ്റുകളിലും പുതുമുഖങ്ങളെയാണ് മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നാല് സ്ഥാനാർഥികളാണ് രണ്ടാം തവണയും മേയർമാരായിട്ടുള്ളത്. കാൺപൂരിൽ നിന്നുള്ള പ്രമീള പാണ്ഡെ, മൊറാദാബാദിൽ നിന്നുള്ള വിനോദ് അഗർവാൾ, ബറേലിയിൽ നിന്നുള്ള ഉമേഷ് ഗൗതം അൻവാരത്ത്, മീററ്റിൽ നിന്നുള്ള ഹരികാന്ത് എന്നിവരാണ് രണ്ടാം തവണയും മേയർ പദവിയിലേക്ക് എത്തുന്നത്.