കേരളം

kerala

ETV Bharat / bharat

പശ്ചിമബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സുവേദു അധികാരി

അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സുവേദു അധികാരിയുടെ പ്രതികരണം.

BJP will form next govt in Bengal: Suvendu Adhikari  പശ്ചിമബംഗാളില്‍ ബിജെപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും  സുവേദു അധികാരി  ടിഎംസി  തൃണമൂല്‍ കോണ്‍ഗ്രസ്  BJP will form next govt in Bengal  BJP  Suvendu Adhikari
പശ്ചിമബംഗാളില്‍ ബിജെപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സുവേദു അധികാരി

By

Published : Dec 19, 2020, 5:08 PM IST

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് സുവേദു അധികാരി . ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയില്‍ പങ്കെടുത്താണ് സുവേദു അധികാരി തന്‍റെ പുതിയ പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അഭിപ്രായപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വെച്ചാണ് അമിത് ഷായെ ആദ്യം കണ്ടത്. തനിക്ക് കൊവിഡ് വന്ന അവസരത്തില്‍ മുന്‍ പാര്‍ട്ടിയിലുണ്ടായിരുന്നവര്‍ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചില്ലെന്നും അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു തവണ ക്ഷേമം അന്വേഷിച്ചുവെന്നും റാലിയെ അഭിസംബോധന ചെയ്‌ത് സുവേദു അധികാരി പറഞ്ഞു.

ടിഎംസി സംസ്ഥാനത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നും ടിഎംസിയുടെ ഇടുങ്ങിയ രാഷ്‌ട്രീയത്തില്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details