ഗുവാഹത്തി: അസമിൽ വീണ്ടും എൻഡിഎ ഭരണത്തിൽ കയറുമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. നിലവിലെ ട്രെൻഡ് അനുസരിച്ച് അസമിൽ എൻഡിഎ മുന്നണി ഭരണത്തിൽ കയറുമെന്നും സർബാനന്ദ പറഞ്ഞു. ജനങ്ങളുടെ പിന്തുണയുടെ ഫലമാണിത്. വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ കാത്തിരിക്കണമെന്നും പക്ഷേ ട്രെൻഡ് കാണിക്കുന്നത് ജനം ഞങ്ങളുടെ പക്ഷത്താണെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ജനം തങ്ങളോടൊപ്പമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ - അസം വോട്ടെണ്ണൽ വാർത്ത
അസമിൽ വീണ്ടും എൻഡിഎ ലീഡ് ഉയർത്തുകയാണ്. 60 മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
ജനം ജനങ്ങളോടൊപ്പമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ
126 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. മജൂലി മണ്ഡലത്തിൽ നിന്ന് സർബാനന്ദ ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് 60 മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. അതേ സമയം കോൺഗ്രസ് 26 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.