കേരളം

kerala

ETV Bharat / bharat

FARM LAWS | 'ബിജെപിയുടെ ഹൃദയം ശുദ്ധമല്ല'; തെരഞ്ഞെടുപ്പിന് ശേഷം കാർഷികനിയമങ്ങള്‍ കൊണ്ടുവന്നേക്കാമെന്ന് എസ്‌.പി - Modi Reppealed Farm Laws

രാജസ്ഥാൻ ഗവർണർ കൽരാജ്‌ മിശ്ര (Rajasthan governor) ,ഉന്നാവോ ബിജെപി എം.പി (BJP MP) സാക്ഷി മാഹാരാജ്‌ എന്നിവരുടെ പ്രസ്‌താവനകള്‍ ഉദ്ധരിച്ചാണ് എസ്‌.പി (Samajwadi party) ആശങ്ക പങ്കുവച്ചത്

BJP will bring back three farm laws  SP accusation against BJP  2022 Assembly elections  farm laws  assembly polls UP  Rajasthan Governor Kalraj Mishra statement  BJP MP from Unnao Sakshi Maharaj  കാർഷിക നിയമം വീണ്ടും കൊണ്ടുവരും  കാർഷിക നിയമങ്ങൾ  2022 നിയമസഭ തെരഞ്ഞെടുപ്പ്  ബിജെപിക്കെതിരെ എസ്‌പി
ബിജെപിയുടെ ഹൃദയം ശുദ്ധമല്ല; തെരഞ്ഞെടുപ്പിന് ശേഷം കാർഷിക ബിൽ കൊണ്ടുവരുമെന്ന് സമാജ്‌വാദ് പാർട്ടി

By

Published : Nov 21, 2021, 8:53 PM IST

ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് (2022 assembly elections) ശേഷം കാർഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കാമെന്ന ആശങ്ക പങ്കുവച്ച് സമാജ്‌വാദി പാർട്ടി (samajwadi party) . രാജസ്ഥാൻ ഗവർണർ കൽരാജ്‌ മിശ്ര, ഉന്നാവോ ബിജെപി എം.പി സാക്ഷി മാഹാരാജ്‌ (BJP MP) എന്നിവരുടെ പ്രസ്‌താവനകള്‍ ഉദ്ദരിച്ചാണ് എസ്‌.പി ആശങ്ക പങ്കുവച്ചത്.

അവരുടെ ഹൃദയം ശുദ്ധമല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം കാർഷിക നിയമത്തിനായി (farm bill) ബിൽ കൊണ്ടുവന്നേക്കാമെന്നും സമാജ്‌വാദി പാർട്ടി ട്വീറ്റ് ചെയ്‌തു. ഭരണഘടന പദവിയിലിരിക്കുന്ന രാജസ്ഥാൻ ഗവർണറുടെയും (Rajasthan governor), ബിജെപി എംപിയുടെയും പരാമർശങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

READ MORE:Farmers Tractor Rally | ട്രാക്‌ടർ മാർച്ച് നടക്കും ; പാർലമെന്‍റിൽ നിയമം റദ്ദാക്കും വരെ സമരമെന്ന് സംയുക്ത കിസാൻ മോർച്ച

അതേസമയം പാർലമെന്‍റിലേക്ക് നടത്താൻ തീരുമാനിച്ച ട്രാക്‌ടർ റാലി (Tractor Rally) നവംബർ 29ന് തന്നെ ആരംഭിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച (samyukt kisan morcha) വ്യക്തമാക്കി. ഭാവി പരിപാടികൾ തീരുമാനിക്കാനായി നവംബർ 27ന് യോഗം ചേരുമെന്നും കർഷകരുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൽ അറിയിച്ചു.

നവംബർ 22ന് കിസാൻ പഞ്ചായത്ത് ചേരും. 26ന് അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചേർന്ന് 29ന് പാർലമെന്‍റിലേക്ക് റാലി നടത്തും. പാർലമെന്‍റിൽ നിയമം റദ്ദാക്കുന്നതുവരെ അതിർത്തികളിൽ നടക്കുന്ന പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details