കേരളം

kerala

ETV Bharat / bharat

തൃണമൂൽ ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ്റെ അമ്മ മരിച്ചു; പ്രതിഷേധിച്ച് ബിജെപി

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ തൃണമൂൽ കോൺഗ്രസ് അനുയായികൾ നടത്തിയ ആക്രമണത്തിൽ പാർട്ടി പ്രവർത്തകൻ്റെ അമ്മക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷോവ മജുംദാര്‍ മരിച്ചത്.

ബിജെപി പ്രവർത്തകൻ്റെ അമ്മയുടെ നിര്യാണത്തിൽ പ്രതിഷേധിച്ച് ബിജെപി  തൃണമൂൽ കോൺഗ്രസ് ആക്രമണം  ഷോവ മജുംദാര്‍  നോർത്ത് 24 പർഗാനാസ്  TMC attack  BJP says worker's mother succumbs to injuries
ബിജെപി പ്രവർത്തകൻ്റെ അമ്മയുടെ നിര്യാണത്തിൽ പ്രതിഷേധിച്ച് ബിജെപി

By

Published : Mar 29, 2021, 4:53 PM IST

കൊൽക്കത്ത:തൃണമൂൽ കോൺഗ്രസ് ആക്രമണത്തിനിടെ ബിജെപി പ്രവർത്തകൻ ഗോപാല്‍ മജുംദാറിൻ്റെ അമ്മ ഷോവ മജുംദാര്‍ (84) മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. സംഭവത്തിൽ ബിജെപി പ്രവർത്തകർ നിംത പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ തൃണമൂൽ കോൺഗ്രസ് അനുയായികൾ നടത്തിയ ആക്രമണത്തിൽ പാർട്ടി പ്രവർത്തകൻ്റെ അമ്മക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷോവ മജുംദാര്‍ മരിച്ചത്. അതേസമയം തങ്ങളുടെ പ്രവർത്തകർ ഒരു ആക്രമണത്തിലും പങ്കാളികളല്ലെന്നും വാർധക്യ സഹജമായ അസുഖം കാരണമാണ് വൃദ്ധയുടെ മരണമെന്നും ടിഎംസി അറിയിച്ചു.

മര്‍ദനമേറ്റ് ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷോവ മജുംദാര്‍ മരിച്ചത്. മകൻ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന കാരണത്താൽ ഗോപാല്‍ മജുംദാറിനേയും മാതാവിനേയും തൃണമൂല്‍ ഗൂണ്ടകള്‍ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ചു എന്നാണ് ആരോപണം. കൈത്തോക്കുകളുമായി ഗുണ്ടകള്‍ വീടിനുള്ളില്‍ കയറി ആക്രമിച്ചു എന്നാണ് മകൻ ഗോപാല്‍ മജുംദാർ പൊലീസിന് നൽകിയ മൊഴി.

സംഭവത്തെ കേന്ദ്ര ബിജെപി നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഷോവ മജുംദാറിൻ്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി അമിത് ഷാ ട്വീറ്റ് ചെയ്‌തു. ബംഗാളിൻ്റെ മകള്‍, അമ്മ, സഹോദരി വിടവാങ്ങി. ഈ അമ്മയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. ആക്രമണമേറ്റ ഈ അമ്മയോടും പോലും മമത ബാനര്‍ജക്ക് ഒരു അനുകമ്പയും ഉണ്ടായിരുന്നില്ല. അവരുടെ കുടുംബത്തിൻ്റെ മുറിവുകള്‍ ആര് സുഖപ്പെടുത്തും? അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details