കേരളം

kerala

ETV Bharat / bharat

യു.പിയില്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് നീട്ടി ബിജെപി - BJP manifesto for UP polls

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ചേര്‍ന്ന് പത്രിക പുറത്തിറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്

യു.പിയിലെ ബിജെപി തെരഞ്ഞെടുപ്പ് പത്രിക ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് 2022 ബിജെപി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കന്നത് നീട്ടി BJP manifesto for UP polls UP polls 2022
യു.പിയില്‍ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നത് നീട്ടി ബിജെപി

By

Published : Feb 6, 2022, 4:48 PM IST

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നത് ബിജെപി മാറ്റി. ഞായറാഴ്‌ച പ്രകാശനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിഖ്യാത ഗായിക ലത മങ്കേഷ്കറിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.

Also Read: യുപിയിൽ പോര് മുറുക്കി ബിജെപി; വീട് കയറി പ്രചാരണവുമായി അമിത് ഷാ

രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ചേര്‍ന്ന് പത്രിക പുറത്തിറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

പുതിയ തിയ്യതി വൈകാതെ അറിയിക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ലതയുടെ മരണത്തില്‍ അനുശോചിച്ച പാര്‍ട്ടി നേതാക്കള്‍ രണ്ട് മിനിട്ട് മൗനം ആചരിച്ചു.

ABOUT THE AUTHOR

...view details