ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചരുന്ന ബിജെപി പാര്‍ലമെന്ററി യോഗം ബുധനാഴ്ച വീണ്ടും ചേരും. വളരെ നാളുകള്‍ക്ക് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു മുറിയില്‍ എല്ലാ ബിജെപി എംപിമാരും വീണ്ടും ഒത്തു ചേരുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. നേരത്തെ എല്ലാ ആഴ്ചകളിലും ബിജെപി പാര്‍ലമെന്ററി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ യോഗം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
ബിജെപി പാര്‍ലമെന്ററി യോഗം ബുധനാഴ്ച വീണ്ടും ചേരും
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യോഗം ചേരുന്നത് താല്ക്കാലികമായിനിര്ത്തിവെച്ചിരുന്നു. പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തില്‍ വച്ചാണ് യോഗം നടക്കുന്നത്
ബിജെപി പാര്‍ലമെന്ററി യോഗം ബുധനാഴ്ച വീണ്ടും ചേരും
കൊവിഡും കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും നല്ല രീതിയില്‍ കൈകാര്യം ചെയ്ത പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തില്‍ വച്ച് നടക്കുന്ന യോഗത്തില്‍ ഇരു സഭകളിലെയും ബിജെപി എംപിമാര്‍ പങ്കെടുക്കും.