റാഞ്ചി: ജാര്‍ഖണ്ഡിലെ നിയമസഭ സമ്മേളനത്തിന് മുമ്പ് സ്‌പീക്കറുടെ കാലുപിടിച്ച് ബിജെപി എം.എല്‍.എ. രാജ്‌സിന്‍ഹയാണ് സ്‌പീക്കർ രബീന്ദ്രനാഥ് മഹ്തോയുടെ കാലു പിടിച്ചത്. സമ്മേളനത്തിന്‍റെ അഞ്ചാം ദിവസം സഭ നടപടികള്‍ക്ക് മുമ്പായിരുന്നു സംഭവം. സമ്മേളനത്തിന് മുമ്പ് സഭക്ക് പുറത്ത് പ്രതിഷേധിച്ച നാല് ബി.ജെ.പി എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
'കരുണയുണ്ടാകണം, തിരിച്ചെടുക്കണം': എം.എല്‍.എ സ്‌പീക്കറുടെ കാലു പിടിച്ചു.. ഒടുവില്‍..
നിയമസഭ സമ്മേളനത്തിന് മുമ്പ് പ്രതിഷേധിച്ച എം.എല്‍.എമാര്‍ക്ക് സ്‌പീക്കറുടെ സസ്‌പെന്‍ഷന്‍. കാലുപിടിച്ച് മാപ്പ് പറഞ്ഞ് എം.എല്‍.എ.
സ്‌പീക്കറുടെ കാലു പിടിച്ച് എം എല്‍ എ
എംഎൽഎമാരായ ഭാനു പ്രതാപ് ഷാഹി, ദുല്ലു മഹ്തോ, ജയ്പ്രകാശ് പട്ടേൽ, രൺധീർ സിംഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌പീക്കർ രബീന്ദ്രനാഥ് മഹാതോ സഭയിലേക്ക് പോകുന്നതിനിടെയാണ് എം.എല്‍.എമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വിലക്കണമെന്നാവശ്യപ്പെട്ട് കാലില്‍ വീണുള്ള അഭ്യര്‍ത്ഥന. അതിനുശേഷം സഭയിലെത്തിയ സ്‌പീക്കര്‍, രാജ്‌സിന്‍ഹയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെന്നും അറിയിച്ചു.