ജയ്‌പൂർ:രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഇഡി, സിബിഐ, ആദായനികുതി വകുപ്പ് (ഐടി) എന്നിവ ദുരുപയോഗം ചെയ്യുന്നത് ബിജെപിയുടെ മാർഗമാണെന്നും അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: അശോക് ഗെലോട്ട് - BJP misuses central agencies
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: അശോക് ഗെലോട്ട്
പശ്ചിമ ബംഗാളിലെ നിരവധി ടിഎംസി നേതാക്കളെയാണ് ബിജെപി തങ്ങളുടെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. അസമിൽ ബിജെപി സ്ഥാനാർഥിയുടെ ഭാര്യ വാഹനത്തിൽ വോട്ട് ചെയ്ത ഇവിഎം വിവാദത്തെ പറ്റി അന്വേഷിക്കണെമെന്നും അദ്ദേഹം പറഞ്ഞു. മുൻ നിയമമന്ത്രി അശ്വനി കുമാർ സമർപ്പിച്ച ഹർജി തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.