കേരളം

kerala

ETV Bharat / bharat

2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപക്ഷം ചിന്തിക്കേണ്ടതില്ല, 2029ലേതിനെ കുറിച്ച് ആശങ്കപ്പെടൂ: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ - രാജ്യസഭാംഗമായ പ്രകാശ് ജാവദേക്കർ

2014ൽ മോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്തെ അന്തരീക്ഷം നല്ല രീതിയിൽ മാറിയെന്നും ഭരണത്തിൽ സുതാര്യത കൈവന്നുവെന്നും ജനങ്ങൾക്ക് മോദി സർക്കാരിന്‍റെ പ്രവർത്തനം ഇഷ്‌ടമായത് കൊണ്ട് മാത്രമാണ് തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയം ലഭിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞു.

Javadekar  BJP leader Prakash Javadekar on Modis work  BJP leader Prakash Javadekar  Prime Minister Narendra Modi  മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ  പ്രകാശ് ജാവദേക്കർ  മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ  പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ജാവദേക്കർ  2029 ലോക്‌സഭാ തെരഞ്ഞെടുപ്പ്  രാജ്യസഭാംഗമായ പ്രകാശ് ജാവദേക്കർ  മോദി സർക്കാരിന്‍റെ പ്രവർത്തനം
2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപക്ഷം ചിന്തിക്കേണ്ടതില്ല, 2029ലേതിനെ കുറിച്ച് ആശങ്കപ്പെടൂ: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

By

Published : Aug 30, 2022, 4:53 PM IST

താനെ:2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കപ്പെടാതെ പ്രതിപക്ഷം 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വവും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളും പ്രതിപക്ഷം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേറിയ മോദിയുടെ 20 വർഷങ്ങൾ-ഗുജറാത്ത് മുഖ്യമന്ത്രിയായി 12 വർഷവും പ്രധാനമന്ത്രിയായി 8 വർഷവും എന്നതിനെ കുറിച്ചുള്ള പുസ്‌തകത്തിന്‍റെ പ്രകാശനത്തിനായി താനെ സിറ്റിയിൽ ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജ്യസഭാംഗമായ പ്രകാശ് ജാവദേക്കർ.

2014ൽ മോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്തെ അന്തരീക്ഷം നല്ല രീതിയിൽ മാറി. വ്യത്യസ്‌ത ചിന്തകളും പരിപാടികളും കൊണ്ട് ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ഭരണത്തിൽ സുതാര്യത കൊണ്ടുവരികയും ചെയ്‌തു. മോദിയുടെ പ്രവൃത്തി ജനങ്ങൾക്ക് ഇഷ്‌ടമായത് കൊണ്ട് മാത്രമാണ് തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയം ലഭിക്കുന്നതെന്നും, പ്രതിപക്ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി ഒരിക്കൽ പോലും അസുഖമോ മറ്റ് ഒഴിവുകഴിവുകളോ പറയാതെ പ്രവർത്തിക്കുകയാണ് അദ്ദേഹം. വിവിധ പരിപാടികളും പ്രവർത്തനങ്ങളും സ്‌കീമുകളും മോദി ഏറ്റെടുത്തു. 'ഹർ ഘർ തിരംഗ' കാമ്പയിനിലൂടെ രാജ്യത്തുടനീളം ദേശസ്‌നേഹ അന്തരീക്ഷം സൃഷ്‌ടിച്ചു. 2014ൽ എൽഇഡി ബൾബിന് 200 രൂപ വിലയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 70 രൂപയ്‌ക്ക്‌ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ ജനപ്രീതി കാരണം ബിജെപിയിൽ ഇപ്പോൾ 11 കോടി അംഗങ്ങളുണ്ടെന്നും ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ സംഘടനയായി ബിജെപി മാറുന്നുവെന്നും ജാവദേക്കർ പറഞ്ഞു.

മോദി സർക്കാരിന്‍റെ പ്രവർത്തനം ജനങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സ്‌പർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജീവനക്കാരില്ലാത്ത 11,000 റെയിൽവേ ഗേറ്റുകളിൽ ജീവനക്കാരെ നിയമിക്കുകയും, ബദൽ റൂട്ടുകൾ ലഭ്യമാക്കുകയും ചെയ്‌തുവെന്ന് ജാവദേക്കർ പറഞ്ഞു. അതിനാൽ, കഴിഞ്ഞ എട്ട് വർഷമായി റെയിൽവേ ഗേറ്റുകളിൽ വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലൈസ് ചെയ്യാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം പെൻഷൻകാർക്ക് വളരെയധികം പ്രയോജനം ചെയ്‌തുവെന്ന് ജാവദേക്കർ പറഞ്ഞു. വീട്, വെള്ളം, ഭക്ഷ്യധാന്യങ്ങൾ, പാചകവാതകം, ടോയ്‌ലറ്റുകൾ, പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ എന്നിവ നിറവേറ്റുന്നതിലൂടെ സാധാരണ പൗരന്മാരോടുള്ള അദ്ദേഹത്തിന്‍റെ കരുതലാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമൂലം നിരവധി വീട്ടമ്മമാർ ബിജെപി പ്രവർത്തകരായി മാറിയെന്നും ജാവദേക്കർ പറഞ്ഞു.

ഇപ്പോൾ അയോധ്യയിൽ ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന മഹത്തായ ക്ഷേത്രം വരാനിരിക്കുകയാണ്. കർതാർപൂർ ഇടനാഴി തുറക്കൽ (The opening of the Kartarpur corridor), ബുദ്ധ സർക്യൂട്ട്, ചാർധാം യാത്രയ്‌ക്കുള്ള റോഡ് കണക്‌റ്റിവിറ്റി മെച്ചപ്പെടുത്തൽ എന്നിവയ്‌ക്ക്‌ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിനാൽ 2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കപ്പെടാതെ പ്രതിപക്ഷം 2029ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യണമെന്നും ബിജെപി നേതാവ് പറഞ്ഞു.

ABOUT THE AUTHOR

...view details