ഗുവാഹത്തി: അസമിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കേന്ദ്ര നേതൃത്വം നരേന്ദ്ര സിംഗ് തോമറിനും ജിതേന്ദ്ര സിംഗിനും അസമിന്‍റെ ചുമതല നൽകിയതിന് പിന്നാലെയാണ് തോമറിന്‍റെ പ്രതികരണം. 2016 നെക്കാൾ മികച്ച നേട്ടം ഉണ്ടാക്കുമെന്നും തോമാർ ഗുവാഹത്തിയിൽ പറഞ്ഞു.
അസമിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് നരേന്ദ്ര സിംഗ് തോമർ
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കേന്ദ്ര നേതൃത്വം നരേന്ദ്ര സിംഗ് തോമറിനും ജിതേന്ദ്ര സിംഗിനും അസമിന്‍റെ ചുമതല നൽകിയതിന് പിന്നാലെയാണ് തോമറിന്‍റെ പ്രതികരണം.
അസമിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് നരേന്ദ്ര സിംഗ് തോമർ
കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്ത് നടക്കുന്ന അഴിമതിയെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും അസമിലെ ജനങ്ങൾ ബോധവാന്മാരാണ്. ബിജെപിയാണ് അസമിൽ വികസനത്തിന് തുടക്കം കുറിച്ചതെന്നും മോദി സർക്കാർ വടക്കു കിഴക്കൻ മേഖലയിൽ ആകെ വികസനം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സർബാനന്ദ സോനോവാലിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്‌ചവെച്ചത്. സംസ്ഥാനത്തെ സഖ്യകക്ഷികളുടെ കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും തോമാർ അറിയിച്ചു.