ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ സംസ്ഥാനത്തെ ബിരിയാണി കടകൾക്ക് സമ്മാനിക്കുന്നത് കച്ചവടത്തിന്‍റെ നാളുകളാണ്. തെരഞ്ഞെടുപ്പ് റാലികളിലേക്ക് വോട്ടർമാരെ ആകർഷിക്കുന്നതിനും വോട്ടെടുപ്പിൽ പിന്തുണ ഉറപ്പാക്കുന്നതിനും ബിരിയാണിയും വിലകുറഞ്ഞ മദ്യവും പാർട്ടികൾ വ്യാപകമായി വാഗ്ദാനം ചെയ്യുന്നു.
ബിരിയാണി മണക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പ് - ബിരിയാണി മണക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ് റാലികളിലേക്ക് വോട്ടർമാരെ ആകർഷിക്കുന്നതിനും വോട്ടെടുപ്പിൽ പിന്തുണ ഉറപ്പാക്കുന്നതിനും ബിരിയാണിയും വിലകുറഞ്ഞ മദ്യവും പാർട്ടികൾ വ്യാപകമായി വാഗ്ദാനം ചെയ്യുന്നു.
ബിരിയാണി
തങ്ങളുടെ ജനപ്രീതിയെക്കുറിച്ച് എതിർ സ്ഥാനാർഥികൾക്കും പാർട്ടികൾക്കും മനസിലാക്കി നൽകുന്നതിൽ റാലികൾക്ക് വലിയ പങ്കുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ വിശ്വസിക്കുന്നു. അതിനായി റാലികളിൽ അവസാനം വരെ പങ്കെടുക്കുന്നവർക്ക് ബിരിയാണിയും മദ്യവും നൽകാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, തമിഴ്‌നാട്ടിലുടനീളമുള്ള ബിരിയാണി ഷോപ്പുകൾ വൻ കച്ചവടമാണ് നടക്കുന്നത്.