പട്‌ന: സംസ്ഥാനത്ത് കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ രാജി വയ്ക്കണമെന്ന ആവശ്യവുമായി ആർജെഡി രംഗത്ത്. കൊവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാനം പിറകിലാണെന്ന് ആർജെഡി നേതാവ് നവാൽ കിഷോർ ആരോപിച്ചു.
ബിഹാറിൽ കൊവിഡ് രൂക്ഷം; ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്ന് ആർജെഡി - ആർജെഡി
ആരോഗ്യമന്ത്രി ബിജെപിക്ക് വേണ്ടി പശ്ചിമബംഗാളിൽ പ്രചാരണത്തിരക്കിലാണെന്നും സ്വന്തം സംസ്ഥാനത്തെ അവസ്ഥ ഇനിയെങ്കിലും മനസിലാക്കണമെന്നും നവാൽ കിഷോർ
ബിഹാറിൽ കൊവിഡ് വ്യാപനം രൂക്ഷം ; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആർജെഡി
കൊവിഡ് വാക്‌സിനുകളുടെ വിതരണം സംസ്ഥാനത്ത് ശരിയായ രീതിയിൽ നടക്കുന്നില്ലെന്നും ആശുപത്രികളിൽ ഓക്‌സിജൻ, കിടക്കകൾ തുടങ്ങിയ സൗകര്യങ്ങളില്ലെന്നും നവാൽ കിഷോർ വ്യക്തമാക്കി. ആരോഗ്യമന്ത്രി ബിജെപിക്ക് വേണ്ടി പശ്ചിമബംഗാളിൽ പ്രചാരണത്തിരക്കിലാണെന്നും സ്വന്തം സംസ്ഥാനത്തെ അവസ്ഥ ഇനിയെങ്കിലും മനസിലാക്കണമെന്നും നവാൽ കിഷോർ കൂട്ടിച്ചേർത്തു. 24 മണിക്കൂറിൽ സംസ്ഥാനത്ത് 6,133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് പട്‌നയിലാണ് (2,105).