പട്ന: ബിഹാര്‍ പൊലീസിലെ ആദ്യ ട്രാന്‍സ്‌ജെൻഡര്‍ കോണ്‍സ്റ്റബിളായി രചിത്ത് രാജ് (23). കൈമൂര്‍ ജില്ലയിലെ കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ച് എസ്‌പി ഓഫിസറായാണ് നിയമനം. പെണ്‍കുട്ടിയായായിരുന്നു രചിത് രാജിന്‍റെ ജനനം. എന്നാല്‍ ആണ്‍കുട്ടികളുടെ പെരുമാറ്റത്തോടെയായിരുന്നു വളര്‍ന്നത്. ഇതോടെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു തുടങ്ങി. പലരും തന്നെ കളിയാക്കിയെന്നും രചിത്ത് പറഞ്ഞു.
17ാം വയസില്‍ പുരുഷ ശരീരം മതിയെന്നും സ്ത്രീ ശരീരത്തില്‍ നിന്നും മോചനം നേടണമെന്നും തീരുമാനിച്ചു. ഇതോടെ ഇതിനായുള്ള ശ്രമം ആരംഭിച്ചു. സമൂഹത്തില്‍ നിന്നും നിയമപരമായും ട്രാന്‍സ്‌ജെൻഡറാകാനയിരുന്നു അടുത്ത ശ്രമം. ഇതോടെ കോടതിയില്‍ താന്‍ ട്രാന്‍സ്‌ജെൻഡറാണെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചു. തുടര്‍ന്നാണ് പൊലീസ് സേനയില്‍ ചേരാന്‍ അപേക്ഷ കൊടുത്തതെന്നും രചിത്ത് പറഞ്ഞു.