ഗയ:ബിഹാറിൽ 30 മില്യൺ (3 കോടി) രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മൻപൂർ തഫ്‌സിലി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലണ് 2.2 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തത്.
സിറ്റി പൊലീസ് സൂപ്രണ്ട് രാകേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. പൊലീസിനെ കണ്ടതും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.