ഛപ്ര: ബിഹാറിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 75 ആയി. മരണസംഖ്യ ഇനിയും ഉയരനാണ് സാധ്യത. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിഹാറിലെ സരൺ ജില്ലയിലെ ഇഷ്വാൂർ, മഷറക്, അംനൗർ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 25 പേർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. വിഷമദ്യം കാരണമുള്ള മരണം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
സംഭവത്തിൽ പ്രത്യേക പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 3 ഡിഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരുൾപ്പെടെ 31 പൊലീസ് ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ 48 മണിക്കൂറിൽ സരൺ ജില്ലയിലുടനീളം പൊലീസ് നടത്തിയ റെയ്‌ഡിൽ അനധികൃതമായി കടത്തിയ 5000 ലിറ്റർ മദ്യം പിടികൂടിയതായി ഡിഎം രാജേഷ് മീണ പറഞ്ഞു.
Read more:'മദ്യപിച്ചാൽ മരിക്കും'; 40 പേർ മരിച്ച ബിഹാർ വിഷമദ്യ ദുരന്തത്തിൽ വിവാദ പ്രസ്‌താവനയുമായി മുഖ്യമന്ത്രി
റെയ്‌ഡിൽ പിടികൂടി മഷ്‌റക് പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന വ്യാജ മദ്യം കാണാതായി. സംഭവത്തിൽ മഷ്‌റക് പൊലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ റിതേഷ് മിശ്രയെയും കോൺസ്‌റ്റബിൾ വികേഷ് തിവാരിയെയും സസ്പെൻഡ് ചെയ്‌തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിഷമദ്യ ദുരന്തക്കിൽ മഷ്റഖ് പൊലീസ് സ്‌റ്റേഷനിലും ഇസുവാപൂർ പൊലീസ് സ്‌റ്റേഷനിലും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികളെ ഉടൻ കണ്ടെത്തുമെന്നും, അന്വേഷണം ഊർജിതമാണെന്നും സരൺ ജില്ല പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ പറഞ്ഞു. ബിജെപി ഭരിക്കുന്ന യുപിയിൽ നിന്നും ഹരിയാനയിൽ നിന്നാണ് വ്യാജമദ്യം എത്തുന്നത്. എന്തുകൊണ്ടാണ് അവർക്കെതിരെ നടപടിയെടുക്കാത്തതെന്നും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ചോദിച്ചു.
Read more:ബിഹാറിലെ വിഷമദ്യ ദുരന്തം: മരണം 53 ആയി; നിരവധിപേരുടെ നില അതീവ ഗുരുതരം