പട്‌ന : ബിഹാറില്‍ മന്ത്രിസ്ഥാനം വഹിക്കുമ്പോഴും ഔറംഗബാദിലെ രാംലഖൻ സിങ് യാദവ് കോളജിലെ ശമ്പളപ്പട്ടികയിലുമുണ്ട് വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖര്‍. രേഖകളില്‍ പ്രൊഫസറായി ചന്ദ്രശേഖർ ഇപ്പോഴും തുടരുന്നുണ്ടെന്നും ശമ്പളം വാങ്ങിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിൻസിപ്പൽ ഡോ. വിജയ് രാജക്.സുവോളജി വിഭാഗത്തിലെ രേഖകള്‍ മുന്‍നിര്‍ത്തിയാണ് വെളിപ്പെടുത്തല്‍.
'കഴിഞ്ഞ 15 വര്‍ഷമായി ചന്ദ്രശേഖര്‍ കോളജില്‍ എത്തിയിട്ടില്ല. പതിനഞ്ച് വര്‍ഷം മുമ്പ് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തിരുന്നു. എന്നാല്‍ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചതിന് ശേഷം കോളജിലേക്ക് വന്നിട്ടില്ല. പക്ഷേ രേഖകളില്‍ അദ്ദേഹത്തിന്‍റെ പേരുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അദ്ദേഹം ഇപ്പോഴും കൃത്യമായി ശമ്പളം കൈപ്പറ്റുന്നുണ്ട്' - പ്രിൻസിപ്പൽ ഡോ. വിജയ് രാജക് പറഞ്ഞു.