പട്‌ന: കൊവിഡ് വ്യാപനം കുറയുന്നതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക് ജൂൺ 23 മുതൽ ജൂലൈ 6 വരെ മുഴുവൻ ഹാജരുകളോടെ പ്രവർത്തിക്കാൻ അനുവദിച്ചു.
തിങ്കളാഴ്ച കൊവിഡ് അവലോകന യോഗം നടത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. അത്യാവശ്യ സ്ഥാപനങ്ങള്‍ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാം. പൊതു പാർക്കുകളും പൂന്തോട്ടങ്ങളും രാവിലെ ആറ് മുതൽ 12 വരെ തുറന്നിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
also read:ഗോവയിൽ കര്‍ഫ്യൂ നീട്ടി
അതേസമയം സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ തുടരും. രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യൂ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകൾ ഉയരുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആളുകൾ മാസ്‌കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ ഉചിതമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടർന്ന് മെയ് അഞ്ചിനാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവിൽ 3,189 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.