കേരളം

kerala

By

Published : Dec 31, 2021, 9:45 PM IST

ETV Bharat / bharat

'മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകുന്നവര്‍ പെൺവാണിഭത്തില്‍ കൊല്ലപ്പെടുന്നു' : വിചിത്ര വാദവുമായി ബിഹാർ ഡിജിപി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സാമൂഹിക പരിഷ്‌കരണ ക്യാമ്പയിനായ 'സമാജ് സുധാർ അഭിയാൻ' വേദിയിലായിരുന്നു ഡിജിപിയുടെ വിചിത്ര പ്രസ്‌താവന

Samaj Sudhar Abhiyan  marriage without parents' consent  social reform campaign Samaj Sudhar Abhiyan  de-addiction of alcohol  eradication of dowry system  Bihar DGP comment on girls doing love marriage  ബിഹാർ ഡിജിപി പ്രസ്‌താവന  പ്രണയവിവാഹം ബിഹാർ ഡിജിപി  ബിഹാർ മുഖ്യമന്ത്രിസാമൂഹിക പരിഷ്‌കരണ ക്യാമ്പയിൻ
മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്യുന്ന പെൺകുട്ടികൾ പെൺവാണിഭത്തിന് ഇരകളാകുന്നു: ബിഹാർ ഡിജിപി

പട്‌ന : പ്രണയവിവാഹം നടത്തുന്ന പെൺകുട്ടികളെക്കുറിച്ച് വിചിത്ര പ്രസ്‌താവന നടത്തി ബിഹാർ ഡിജിപി. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്യുന്നവര്‍ പെൺവാണിഭത്തിന് ഇരകളാകുന്നുവെന്നും കൊല്ലപ്പെടുന്നുവെന്നും ബിഹാർ ഡിജിപി എസ്‌.കെ സിംഗാൾ പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സാമൂഹിക പരിഷ്‌കരണ ക്യാമ്പയിനായ 'സമാജ് സുധാർ അഭിയാൻ' വേദിയിലായിരുന്നു ഡിജിപിയുടെ പരാമര്‍ശം. പെൺകുട്ടികളുടെ ഇത്തരം തീരുമാനങ്ങൾക്ക് മാതാപിതാക്കളാണ് ബുദ്ധിമുട്ടുന്നതെന്നും ചടങ്ങിൽ സിംഗാൾ പറഞ്ഞു.

Also Read: അഖിലേഷ് യാദവിന്‍റെ അനുയായിയുടെ വീട്ടില്‍ ജിഎസ്‌ടി ഇന്‍റലിജന്‍റ്‌സിന്‍റെ റെയ്‌ഡ്

കുട്ടികളുമായി പതിവായി സംസാരിക്കണമെന്നും അവരുടെ ദൈനംദിന കാര്യങ്ങളും വികാരങ്ങളും മനസിലാക്കണമെന്നും കുട്ടികളെ നല്ല മൂല്യങ്ങളും സംസ്‌കാരവും പഠിപ്പിക്കണമെന്നും ഡിജിപി മാതാപിതാക്കളെ ഉപദേശിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details