ദിസ്പൂർ: അസമിലെ സോണാരി ഗാവോണിൽ നിന്നും 2.076 കിലോഗ്രാം ഹെറോയിനും, 101.48 കിലോഗ്രാം കഞ്ചാവും നാഗോൺ പൊലീസ് സംഘം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അസം പൊലീസ് അറിയിച്ചു.
അസമിൽ വൻ ലഹരിമരുന്ന് വേട്ട - പൾസർ ബൈക്ക്
2.076 കിലോഗ്രാം ഹെറോയിനും, 101.48 കിലോഗ്രാം കഞ്ചാവും നാഗോൺ പൊലീസ് സംഘം പിടിച്ചെടുത്തു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച മോഹൻ ലാൽ മീന, ഐപിഎസ്, അഡീഷണൽ എസ്പി (എച്ച്ക്യു) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇവ പിടിച്ചെടുത്തത്. റെയ്‌ഡിൽ 157 ചെറിയ സോപ്പ്ബോക്സുകളിൽ സൂക്ഷിച്ചിരുന്ന 2.076 കിലോഗ്രാം ഹെറോയിൻ,101.48 കിലോഗ്രാം കഞ്ചാവ്, 977 ഗ്രാം സെമി ലിക്വിഡ് മെറ്റീരിയൽ ഓപിയം, 10,70690 രൂപ, ഒരു മഹീന്ദ്ര എക്സ് യു വി 300, ഒരു മാരുതി സ്വിഫ്റ്റ്, ഒരു പൾസർ ബൈക്ക്, ക്യാഷ് കൗണ്ടിംഗ് മെഷീൻ, ലാപ്‌ടോപ്പ്, വെയ്റ്റിംഗ് മെഷീനുകൾ, ചെക്ക്ബുക്കുകൾ, എന്നിവ പിടിച്ചെടുത്തായി അസം പൊലീസ് അറിയിച്ചു.