കേരളം

kerala

ETV Bharat / bharat

Jhund Trailer | വിജയ് ബർസെ ആയി ബിഗ്‌ ബി ; 'ഝുണ്ഡി'ന്‍റെ ട്രെയ്‌ലര്‍ പുറത്ത് - അമിതാഭ് ബച്ചന്‍റെ ജുണ്ഡിന്‍റെ ട്രെയിലർ പുറത്തിറങ്ങി

എൻജിഒ സ്ലം സോക്കറിന്‍റെ സ്ഥാപകനായ വിജയ് ബർസെ ആയാണ് ഝുണ്ഡിൽ അമിതാഭ് ബച്ചൻ എത്തുന്നത്

Jhund trailer  amitabh bachchan Jhund trailer  big b Jhund trailer  amitabh bachchan nagraj manjule film trailer  വിജയ് ബാർസെ ആയി ബിഗ്‌ ബി  ജുണ്ഡിന്‍റെ ട്രെയിലർ പുറത്തിറങ്ങി  വിജയ് ബാർസെ ആയി ബിഗ്‌ ബി  അമിതാഭ് ബച്ചൻ  അമിതാഭ് ബച്ചന്‍റെ ജുണ്ഡിന്‍റെ ട്രെയിലർ പുറത്തിറങ്ങി  എൻജിഒ സ്ലം സോക്കറിന്‍റെ സ്ഥാപകനായ വിജയ് ബാർസെ
Jhund trailer: വിജയ് ബാർസെ ആയി ബിഗ്‌ ബി; 'ജുണ്ഡി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി

By

Published : Feb 23, 2022, 7:09 PM IST

ഹൈദരാബാദ് : എൻജിഒ സ്ലം സോക്കറിന്‍റെ സ്ഥാപകനായ വിജയ് ബർസെയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കി അമിതാഭ് ബച്ചൻ നായകനാകുന്ന 'ഝുണ്ഡി'ന്‍റെ ട്രെയ്‌ലര്‍ പുറത്ത്. തെരുവുകുട്ടികളുടെ ഫുട്ബോൾ ടീം രൂപീകരിക്കാൻ ശ്രമിക്കുന്ന പ്രൊഫസറായാണ് ബച്ചൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

ചേരിയിലെ കുട്ടികളുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്ന റിട്ടയേർഡ് പ്രൊഫസറായാണ് ബിഗ് ബി ചിത്രത്തിൽ വേഷമിടുന്നത്. അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ തെരുവ് കുട്ടികളുടെ ഒരു ഫുട്ബോൾ ടീം രൂപീകരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ദേശീയ അവാർഡ് ജേതാവ് നാഗരാജ് മഞ്ജുളെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ബിഗ് ബിയെക്കൂടാതെ സൈറാത്ത് ഫെയിം ആകാശ് തോസർ, റിങ്കു രാജ്‌ഗുരു എന്നിവരും നിർണായക വേഷത്തിലെത്തുന്നുണ്ട്. സുധാകർ റെഡ്ഡി യക്കന്തിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹൻ.

ALSO READ:'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദി റീമേക്കില്‍ സന്യ മൽഹോത്രയും

ടി-സീരീസ്, താണ്ഡവ് ഫിലിംസ് എന്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, ആട്‌പത് ഫിലിംസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, രാജ് ഹിരേമത്ത്, സവിത ഹിരേമത്ത്, നാഗരാജ് മഞ്ജുളെ, ഗാർഗി കുൽക്കർണി, മീനു അറോറ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

2022 മാർച്ച് 4 നാണ് ഝുണ്ഡിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 2020 സെപ്റ്റംബറിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് കാരണം നീട്ടിവയ്‌ക്കുകയായിരുന്നു.

ABOUT THE AUTHOR

...view details