ന്യൂഡൽഹി: രാജ്യത്തെ പൊതുജനസേവന കേന്ദ്രത്തിലെ (കോമൺ സർവീസ് സെന്‍റർ) അദ്യ ട്രാന്‍സ്‌ജെന്‍ഡർ ഓപ്പറേറ്ററായി സോയ ഖാൻ. ഗുജറാത്തിലെ വഡോദര ജില്ലയിലെ പൊതുസേവന കേന്ദ്രത്തിലാണ് സോയ ഖാൻ നിയമിക്കപ്പെട്ടത്. സോയ ഖാന്‍റെ നിയമനം കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പ്രഖ്യാപിച്ചു. ടെലിമെഡിസിൻ കൺസൾട്ടേഷനുമായി സിഎസ്‌സി പ്രവർത്തനം ആരംഭിച്ചതായും മന്ത്രി രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ പൊതുജനസേവന കേന്ദ്രം ഓപ്പറേറ്ററായി ആദ്യ ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ചു
ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള പദ്ധതികളിലൊന്നാണ് കോമൺ സർവീസ് സെന്‍റർ അഥവ പൊതുസേവന കേന്ദ്രങ്ങൾ.
ടെലിമെഡിസിൻ കൺസൾട്ടേഷൻ സേവനങ്ങൾ ഉപയോഗിച്ച്, രോഗികൾക്ക് അടുത്തുള്ള കേന്ദ്രത്തിൽ നിന്ന് വീഡിയോ കോളിങ്ങ് വഴി വിവരങ്ങൾ ലഭിക്കും. ട്രാൻസ്ജെൻഡർ സമൂഹത്തെ ഡിജിറ്റൽ സാക്ഷരരാക്കി പിന്തുണ നൽകുകയാണ് ഇതിലൂടെ ലക്ഷമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള പദ്ധതികളിലൊന്നാണ് കോമൺ സർവീസ് സെന്‍റർ അഥവാ പൊതുസേവന കേന്ദ്രം (സിഎസ്‌സി). രാജ്യത്തിന്‍റെ പ്രാദേശികവും, ഭൂമിശാസ്ത്രപരവും, ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ പരിപാലിക്കുന്ന ഒരു പാൻ-ഇന്ത്യ നെറ്റ്‌വർക്കാണിത്.