ബെംഗളൂരു: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പഴയ റഫ്രിജറേറ്ററിനെ അണുനാശക ചേമ്പറാക്കി മാറ്റി കര്‍ണാടകയിലെ ഗവേഷകര്‍. കർണാടകയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടികെ) കെമിസ്ട്രി വിഭാഗം മേധാവി ഡോ. അരുൺ എം ഇസ്‌ലൂറും ഗവേഷക വിദ്യാര്‍ഥി സയ്യിദ് ഇബ്രാഹിമും ചേര്‍ന്നാണ് പഴയ ഫ്രിഡ്‌ജിനെ അണുനാശക ചേമ്പറാക്കി മാറ്റിയത്.
പഴയ ഫ്രിഡ്‌ജിനെ അണുനാശക ചേമ്പറാക്കി മാറ്റി ഗവേഷകര്‍ - സീറോ കൊവ്
വസ്‌തുക്കളുടെ ഉപരിതലത്തിലുള്ള 99.9 ശതമാനം സൂക്ഷ്‌മാണുക്കളെയും ഇല്ലാതാക്കാൻ 'സീറോ-കൊവി'ന് കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു
പഴയ ഫ്രിഡ്‌ജിനെ അണുനാശക ചേമ്പറാക്കി മാറ്റി ഗവേഷകര്‍
15 മിനിട്ട് സമയം ഫ്രിഡ്‌ജിനുള്ളിൽ വെക്കുന്ന വസ്‌തുക്കൾ 99.9 ശതമാനം അണുവിമുക്തമാക്കി തിരികെ എടുക്കാനാകുമെന്ന് ഇവര്‍ പറയുന്നു. 'സീറോ-കൊവ്' എന്നാണ് അണുനാശക ചേമ്പറിന് പേരിട്ടിരിക്കുന്നത്. പച്ചക്കറികൾ, കറൻസി നോട്ടുകൾ, പുസ്‌തകങ്ങൾ, എൻവലപ്പുകൾ തുടങ്ങിയ വസ്‌തുക്കൾ 'സീറോ-കൊവിനുള്ളില്‍' വെച്ച് അണുവിമുക്തമാക്കി എടുക്കാമെന്നും ഇവര്‍ പറയുന്നു.