കേരളം

kerala

ETV Bharat / bharat

പത്തു പൈസ ചെലവില്ലാതെ കൃഷി ചെയ്യാം!

ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല.

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്

By

Published : Jul 6, 2019, 4:10 PM IST

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവ ചെലവില്ലാ കൃഷി രീതിയിലൂടെ ഒരു രൂപപോലും ചെലവില്ലാതെ കൃഷി ചെയ്യാം. കര്‍ണാടകയിലെ കര്‍ഷകനായ സുബാഷ് പലേക്കറും കര്‍ണാടക കര്‍ഷക കൂട്ടയ്‌മയായ കര്‍ണാടക രാജ്യ റൈത സംഘവും സംയുക്തമായി വികസിപ്പിച്ചെടുത്ത പുതിയ കൃഷി രീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷി രീതി. കൃഷി ഭൂമിയും കര്‍ഷകന്‍റെ അധ്വാനവും നടാന്‍ വിത്തും ഒരു നാടന്‍ പശുവുമുണ്ടെങ്കില്‍ ഈ കൃഷിരീതി പരീക്ഷിക്കാം.

ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല. ഇത്തരം ചിലവുകള്‍ എല്ലാം ലാഭിക്കാന്‍ സാധിക്കുമ്പോള്‍ കൃഷി ചെലവില്ലാത്തതായി മാറുന്നു. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷി രീതി അനുസരിച്ച് ഒരു നാടന്‍ പശുവില്‍ നിന്ന് കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പത് ഏക്കര്‍ വരെ സ്ഥത്ത് കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്.

അമ്പത് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ ഈ കൃഷി രീതി മാതൃകയാക്കുന്നതായും 2016 ല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പത്മശ്രീ ജേതാവ് കൂടിയായ സുശീല്‍ പലേക്കര്‍ പറയുന്നു. കര്‍ണാടകയില്‍ പദ്ധതി വിജയിച്ചതോടെ ദക്ഷണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ കൃഷി രീതി പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കാര്‍ഷിക കടങ്ങള്‍ മൂലം കൃഷി ഉപേക്ഷിച്ച ഒരുപാട് കര്‍ഷകര്‍ക്ക് ഈ കൃഷി രീതി പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ABOUT THE AUTHOR

...view details