ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്തുണയും നല്‍കി. ട്വിറ്ററിലൂടെയാണ് യുവരാജ് ഇക്കാര്യം അറിയിച്ചത്. അഫ്രിദിയേയും സാഫ് ഫൗണ്ടേഷനേയും പിന്തുണക്കുന്നതായി അദ്ദേഹം പറഞ്ഞു. വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും കൊവിഡ്-19 പ്രതിരോധത്തിനായ സഹായങ്ങള്‍ നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ യുവരാജും
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്തുണയും നല്‍കി. ട്വിറ്ററിലൂടെയാണ് യുവരാജ് ഇക്കാര്യം അറിയിച്ചത്.
സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്ത് അഫ്രീദി നടത്തുന്ന ഇടപെടലുകള്‍ക്കും അദ്ദേഹം പിന്തുണ നല്‍കി. സോപ്പ്, ഭക്ഷണം തുടങ്ങി നിരവധിയവയാണ് അഫ്രിദി വിതരണം ചെയ്യുന്നത്. അഫ്രിദി ചെയ്യുന്നത് മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയാണെന്ന് ഹര്‍ഭജന്‍ സിംഗും പറഞ്ഞിരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കുടുതല്‍ ശക്തനാകുക എന്നും ഹര്‍ഭജന്‍ ആശംസിച്ചു. പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസ് തന്‍റെ ഭാര്യയും ഡോക്ടറുമായ ഫര്യാല്‍ വക്കാറിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയിതിരുന്നു. തന്‍റെ ഭാര്യ ഹീറോയാണെന്ന് അദ്ദേഹം കുറിച്ചു. രാവിലെ ആശുപത്രിയില്‍ പോകുന്ന ഭാര്യ സന്തുഷ്ടയായാണ് തിരിച്ച് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.