ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന യുവാവ് അറസ്റ്റില്‍ - city police
ഉറക്കത്തിലായിരുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ അലമാരയില്‍ സൂക്ഷിച്ച 80,000 രൂപ കൈക്കലാക്കി
ചെന്നൈ:ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന കോളജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീന്‍വേയ്സ് റോഡിലെ ഹോസ്റ്റലില്‍ കയറിയ ശരത് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഹോസ്റ്റല്‍ പരിസരത്തെത്തിയ യുവാവ് മൂന്നാം നിലയിലെ മുറിയില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് ഉറക്കത്തിലായിരുന്ന പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാള്‍ അലമാരയില്‍ സൂക്ഷിച്ച 80,000 രൂപ കൈക്കലാക്കി. മുറിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കണ്ട പെണ്‍കുട്ടികള്‍ നിലവിളിച്ചു. ഇതോടെ ഹോസ്റ്റലില്‍ നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. രക്ഷപെട്ട യുവാവിനെ പിന്നീട് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.