അമരാവതി: ആന്ധ്രയിലെ അനന്തപുരം ജില്ലയിൽ യുവതിയെ കൊന്ന് തീകൊളുത്തി. ധർമ്മവരം സ്റ്റേറ്റ് ബാങ്ക് ജീവനക്കാരി സ്‌നേഹലതയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച്ച ജോലിക്ക് പോയ സ്‌നേഹലത വീട്ടിൽ തിരിച്ചെത്താത്തതിനെതുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം ബദന്നപ്പള്ളിയ്‌ക്ക് സമീപം ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയത്.
ആന്ധ്രയിലെ അനന്തപുരത്ത് യുവതിയെ കൊന്ന് തീകൊളുത്തി - ആന്ധ്ര
സംഭവത്തിൽ സ്‌നേഹലതയുടെ സുഹൃത്തായ രാജേഷിനെതിരെ യുവതിയുടെ കുടുംബം കൊലക്കുറ്റം ആരോപിച്ചു.
ആന്ധ്രയിലെ അനന്തപുരത്ത് യുവതിയെ കൊന്ന് തീകൊളുത്തി
സംഭവത്തിൽ സ്‌നേഹലതയുടെ സുഹൃത്തായ രാജേഷിനെതിരെ യുവതിയുടെ കുടുംബം കൊലക്കുറ്റം ആരോപിച്ചു. വളരെക്കാലമായി രാജേഷ് യുവതിയെ ശല്യപ്പെടുത്തിയിരുന്നെന്നും തുടർന്ന് പൊലീസിൽ പരാതി നൽകിയെന്നും മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.