ബിഹാറിൽ നിന്നുള്ള അഥിതി തൊഴിലാളി തെലങ്കാനയിൽ തൂങ്ങി മരിച്ചു - ലോക്ക്ഡൗൺ
ഉപ്പലിലാണ് സംഭവം. ലോക്‌ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിൽ അസ്വസ്ഥനായ ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
തെലങ്കാന: ബിഹാറിൽ നിന്നുള്ള 24കാരനായ അഥിതി തൊഴിലാളി ആത്മഹത്യ ചെയ്തു. ഉപ്പലിലാണ് സംഭവം. ലോക്‌ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിൽ അസ്വസ്ഥനായ ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോൺ കോളുകളോട് പ്രതികരിക്കുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സുഹൃത്ത് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അകത്ത് നിന്നും പൂട്ടിയ മുറി തുറന്നപ്പോൾ വാടക മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടോമൊബൈൽ ടിങ്കറിംഗ് ജോലികള്‍ ചെയ്തിരുന്ന ഇയാൾ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചപ്പോഴാണ് ലോക്‌ഡൗൺ കാരണം യാത്ര മുടങ്ങിയത്.