ജാർഘണ്ഡ്: യോഗ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച അന്തർ ദേശീയ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിൽ യോഗ ചെയ്യുന്നു ആധുനിക യോഗയെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സാധാരണക്കാരുടേയും ആദിവാസികളുടേയും വീടുകളിലേക്ക് യോഗയെ എത്തിക്കണം. രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് യോഗ ആശ്വസമാകുമെന്നും മോദി പറഞ്ഞു.
റാഞ്ചിയിലെ യോഗാ ദിന പരിപാടിയിൽ നിന്നും ഐടിബിപി ഉദ്യോഗസ്ഥർ ലേ ലഡാക്കിൽ യോഗ ദിനം ചെയ്യുന്നു അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഐടിബിപി ഉദ്യോഗസ്ഥർ ലേ ലഡാക്കിൽ യോഗ ദിനം ചെയ്യുന്നു ഐടിബിപി ഒമ്പതാം ബറ്റാലിയൻ ഉദ്യോഗസ്ഥർ നദി യോഗ ചെയ്യുന്നു പ്രധാനമന്ത്രിക്കൊപ്പം 40,000 പേരാണ് റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടിൽ യോഗ ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവരും യോഗാ പരിപാടികളിൽ പങ്കാളികളായി. ഡൽഹി ചെങ്കോട്ടയിൽ യോഗ പ്രകടനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും നേതൃത്വം നൽകി.
യോഗാ ദിനത്തോടനുബന്ധിച്ച് അസാം റൈഫിൾസ് ഉദ്യോഗസ്ഥർ സംഘടിപ്പിച്ച പരിപാടിയിൽ നിന്നും യോഗാ ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. യോഗ മതപരമായ കാര്യമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ പരിശീലിക്കുന്ന യോഗാസനങ്ങൾ മതപരമല്ല. ജാതി മത ഭേദമന്യേ എല്ലാവരും പരിശീലിക്കേണ്ട ഒന്നാണ് യോഗ. ജീവിത ശൈലി രോഗങ്ങളുടെ ദോഷ ഫലം നാട് അനുഭവിക്കുകയാണെന്നും യോഗ സംസ്ഥാനമാകെ വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോഹ്തിപൂരിലെ ഐടിബിപി സേനാംഗങ്ങൾ ശ്വാനസേനയക്കൊപ്പം യോഗ ചെയ്യുന്നു