കേരളം

kerala

ETV Bharat / bharat

യെസ് ബാങ്ക് അഴിമതി; ഏഴിടങ്ങളില്‍ സിബിഐ പരിശോധന

ഏപ്രില്‍ - ജൂണ്‍ മാസങ്ങളിലായി 3700 കോടി രൂപയാണ് യെസ് ബാങ്ക് ഡിഎച്ച്എഫ്എല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയത്. ഇതില്‍ 600 കോടി ബാങ്ക് സിഇഒ റാണാ കപൂറിനും ബന്ധുക്കള്‍ക്കുമായി കമ്പനി തിരിച്ചുനല്‍കിയെന്നുമാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

Yes Bank scam  Yes Bank crisis  CBI carries out searches at 7 locations  Rana Kapoor  Yes Bank founder rana Kapoor  Yes bank  business news  യെസ് ബാങ്ക് അഴിമതി  സിബിഐ  ഡിഎച്ച്എഫ്എല്‍
യെസ് ബാങ്ക് അഴിമതി; ഏഴിടങ്ങളില്‍ സിബിഐ പരിശോധന

By

Published : Mar 9, 2020, 1:13 PM IST

ന്യൂഡല്‍ഹി:യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഏഴിടങ്ങളില്‍ സിബിഐ പരിശോധന നടത്തി. യെസ്‌ ബാങ്ക് സഹസ്ഥാപകന്‍ റാണാ കപൂറിന് ഡിഎച്ച്എഫ്എല്‍ 600 കോടിയുടെ കൈക്കൂലി വാഗ്‌ദാനം ചെയ്‌തെന്ന കേസിലാണ് പരിശോധന പുരോഗമിക്കുന്നത്.

ബാങ്കില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഡിഎച്ച്എഫ്എല്‍ ഉദ്യോഗസ്ഥന്‍ കപില്‍ ധവാന്‍ ബാങ്ക് മേധാവി റാണാ കപൂറുമായി ഗൂഢാലോചന നടത്തിയിരുന്നു. റാണാ കപൂറിനും കുടുംബത്തിനും പണവും മറ്റ് സഹായങ്ങളും വാഗ്‌ദാനം ചെയ്‌താണ് കപില്‍ ധവാന്‍ റാണാ കപൂറിനെ സമീപിച്ചത്. ആ ഓഫര്‍ റാണാ കപൂര്‍ അംഗീകരിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2018ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.

ഏപ്രില്‍ - ജൂണ്‍ മാസങ്ങളിലായി 3700 കോടി രൂപയാണ് യെസ് ബാങ്ക് കപില്‍ ധവാന്‍റെ ഡിഎച്ച്എഫ്എല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയത്. ഇതില്‍ 600 കോടി രൂപ റാണാ കപൂറിനും ബന്ധുക്കള്‍ക്കുമായി കപില്‍ ധവാന്‍ തിരിച്ചുനല്‍കിയെന്നുമാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details