ബെംഗളുരു : ഒരു വർഷത്തെ ശമ്പളം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. എംഎൽഎമാർ, എംപിമാർ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നമ്മൾ ഒരുമിച്ച് മഹാമാരിയെ നേരിടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു വർഷത്തെ ശമ്പളം നൽകി കർണാടക മുഖ്യമന്ത്രി - ബെംഗളുരു
എംഎൽഎമാർ, എംപിമാർ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു വർഷത്തെ ശമ്പളം നൽകി കർണാടക മുഖ്യമന്ത്രി
നൂതന മെഡിക്കൽ സംവിധാനങ്ങൾക്കായി സംഭാവനകൾ നൽകണമെന്ന് മാർച്ച് 28ന് കർണാടക മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ, ഡിഡി, ചെക്ക് എന്നീ രീതികളിലൂടെ പണം സംഭാവന ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.