കര്‍ണാടക മന്ത്രിമാര്‍ക്ക് നിരവധി ഭീഷണി ഫോണ്‍കോളുകളെന്ന് ആഭ്യന്തരമന്ത്രി
സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് ഭീഷണി വരുന്നതെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ
ബെംഗ്ലുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്‌പിൽ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം നിരവധി ഭീഷണി ഫോൺ കോളുകളാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അടക്കമുള്ളവർക്ക് ലഭിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ. സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് ഭീഷണി വരുന്നതെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബൊമ്മെയുടെ പ്രതികരണം. ഫോൺ കോളുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളുരുവില്‍ നടന്ന പ്രതിഷേധത്തില്‍ രണ്ട് യുവാക്കളെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. സംഭവത്തില്‍ ശക്തമായ ബഹുജന രോഷം ഉയർന്നപ്പോൾ മംഗളുരില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.