ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വർഷത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. മോദി സർക്കാരിന്‍റെ ഈ വർഷം വളരെ നിരാശ നിറഞ്ഞതായിരുന്നു, മാത്രമല്ല ദൗർഭാഗ്യകരമായ ഈ നേതൃത്വം രാജ്യത്തിന് വേദനകളാണ് നൽകിയതെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള സഹാനുഭൂതി, സാഹോദര്യം എന്നിവ അക്രമങ്ങളുടെയും വിഭാഗീയതയുടെയും വർധനവ് മൂലം നശിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെയും കർഷകരുടെയും കാര്യത്തിൽ സർക്കാർ വിവേകശൂന്യമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് വേണുഗോപാൽ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ ഇടപെടാതെ നിർദേശങ്ങൾ നൽകുകയായിരുന്നു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന നിലയിൽ സാധാരണക്കാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ഭരണപക്ഷത്തിന്‍റെ വീഴ്‌ചകൾ ഉയർത്തിക്കാട്ടുകയുമാണ് പാർട്ടി ചെയ്‌തതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
നിരാശയുടെ വർഷം; മോദി സർക്കാരിന്‍റെ വാര്‍ഷികത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് - രൺദീപ് സുർജേവാല
ആറാം വർഷത്തിലേക്ക് കടക്കുമ്പോഴും മോദി സർക്കാർ ജനങ്ങളുമായി യുദ്ധം തുടരുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. കുടിയേറ്റ തൊഴിലാളികളുടെയും കർഷകരുടെയും കാര്യത്തിൽ മോദി സർക്കാർ വിവേകശൂന്യമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ
ആറാം വർഷത്തിലേക്ക് കടക്കുമ്പോഴും മോദി സർക്കാർ ജനങ്ങളുമായി യുദ്ധം തുടരുകയാണ്. അവരുടെ മനസിൽ മുറിവേൽപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ രാജ്യത്തെ ദ്രോഹിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ദരിദ്രരെ ഒഴിവാക്കി തെരഞ്ഞെടുക്കപ്പെട്ട സമ്പന്നരുടെ പണപ്പെട്ടി നിറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്‍റ് യോഗങ്ങൾ ചേർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുർജേവാല പറഞ്ഞു.